നിറകണ്ണുകളോടെ ആമിന, യൂസഫലിയുടെ കൈത്താങ്ങ് ആമിനയ്ക്ക് ഇനി പുതിയ ജീവിതം

നിറകണ്ണുകളോടെ ആമിന, യൂസഫലിയുടെ കൈത്താങ്ങ് ആമിനയ്ക്ക് ഇനി പുതിയ ജീവിതം

വീണ്ടും സഹായ ഹസ്തവുമായി എം.എ യൂസഫലി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ വ്യവസായ പ്രമുഖൻ എം എ യൂസഫലിയുടെ കൈത്താങ്ങ് ആമിനയ്ക്ക് പുതിയ ജീവൻ നൽകുന്നു. ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയ എറണാകുളത്തെ പനങ്ങാടത്തുള്ള നിവാസികളെ കാണാൻ യൂസഫലി എത്തിയപ്പോഴായിരുന്നു. ആമിനാ തന്റെ സങ്കടം ഒരു തുണ്ട് കടലാസിൽ എഴുതി യൂസഫലിക്ക് കൈമാറിയത്, 5 ലക്ഷം രൂപ വായ്പയെടുത്ത് ജപ്തിയുടെ വക്കിൽ നിൽക്കുന്ന ആമിനയുടെ കുടുംബത്തിന് സഹായം നൽകുമെന്നും ജപ്തി നടപടികൾ ഉണ്ടാകില്ലെന്നും യൂസഫലി ഉറപ്പു പറഞ്ഞു. നിറകണ്ണുകളോടെ കൈകൾ കൂപ്പി ആമിന നിൽക്കുന്നുണ്ടായിരുന്നു. ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ എല്ലാവർക്കും യൂസഫലി നേരിട്ട് അവരുടെ വീട്ടിലെത്തി നന്ദി പറയുകയും അവർക്കുവേണ്ടിയുള്ള പാരിതോഷികങ്ങളും സഹായങ്ങളും യൂസഫലി നൽകിയിരുന്നു.
ഏപ്രിൽ 11നാണ് യൂസഫലിയും ഭാര്യയും ഉൾപ്പെടെ 7 പേർ സഞ്ചരിച്ച ഹെലികോപ്റ്റർ പനങ്ങാട് പോലീസ് സ്റ്റേഷൻ സമീപത്തുള്ള ചതുപ്പ് നിലത്തിൽ താഴ്ന്നത്, ഈ സമയത്ത് ആണ് പനങ്ങാട് നിവാസികൾ സഹായഹസ്തവുമായി എത്തിയത്. നെട്ടൂരിലെ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാൻ പോകുന്ന വഴിക്ക് ആയിരുന്നു അപകടം. കാലാവസ്ഥ മോശമായി എന്നെങ്കിലും പൈലറ്റിന്റെ പിഴവാണ് അപകടത്തിനിടയാക്കിയത് എന്ന് അന്വേഷണത്തിൽ വ്യക്തമായി എന്ന് യൂസഫലി പറഞ്ഞിരുന്നു, ഹെലികോപ്റ്റർ അപകടത്തിനുശേഷം നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയമായ യൂസഫലി നാല് മാസത്തോളം വിശ്രമത്തിലായിരുന്നു