യോഗി ബാബുവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് വൃദ്ധി വിശാൽ

തമിഴ് താരം യോഗി ബാബുവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രിയ താരം വൃദ്ധി വിശാൽ. കോമഡി കഥാപാത്രങ്ങളിലൂടെയും, സഹനടനായും, സീരിയസ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് യോഗി ബാബു. ലേഡി സൂപ്പർ സ്റ്റാർ നയൻതാരക്കൊപ്പം മുഴുനീള കഥാപാത്രമായി യോഗി എത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ സ്റ്റാറായ  വൃദ്ധി വിശാലി നോടൊപ്പം നിൽക്കുന്ന ബാബുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ വാത്തി കമിങ് എന്ന ഡാൻസിലൂടെ വാട്സപ്പ് സ്റ്റാറ്റസുകളിൽ ഇടം പിടിച്ച വൃദ്ധി  പിന്നീട് ആരാധകരുടെ പ്രിയ കൊച്ചു മിടുക്കിയായി മാറുകയായിരുന്നു പിന്നീട് സാറാസ് എന്ന ചിത്രത്തിലും താരം എത്തിയിരുന്നു. പൃഥ്വിരാജ് സുകുമാരൻ നായകനായ  കടുവ എന്ന ചിത്രത്തിലും മികച്ചൊരു വേഷത്തിൽ താരം വരുന്നുണ്ട്.

താരം പങ്കുവയ്ക്കുന്ന വീഡിയോയും റീലുകളും എല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറു ഉള്ളത്.  ഇപ്പോൾ തമിഴ് താരത്തിന്റെ കൂടെ നിന്നുള്ള ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
കോളിവുഡിലെ താര മൂല്യം കൂടിയ കോമഡി താരം കൂടിയാണ് യോഗി ബാബു. 2009 പുറത്തിറങ്ങിയ യോഗി എന്ന ചിത്രത്തിന് ശേഷമാണ് നടന് ഈ പേര് കൈവന്നത്. മാൻ കരാട്ടെ, റെമോ, കൊലമാവ് കോകില, തുടങ്ങിയ ചിത്രങ്ങളാണ് നടന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയ ചിത്രങ്ങൾ . അജിത്ത് നായകനായ  വലിമൈ എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ യോഗി ബാബു എത്തുന്നുണ്ട്.