” വിസ്മയം തീർക്കാൻ റോക്കി ഭായ് ഇന്ന് കൊച്ചിയിൽ “

റോക്കി ഭായ് ഇന്ന് കൊച്ചിയിൽ എത്തുന്നു. ബ്രഹ്മാണ്ഡചിത്രം കെ ജി എഫ് ടു വിന്റെ പ്രമോഷന്റെ ഭാഗമായാണ് യഷ് കൊച്ചിയിലെത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ്  താരം കൊച്ചി ലുലു മാളിൽ എത്തുന്നത്. അതിനുശേഷം അദ്ദേഹം മാധ്യമങ്ങളെ കാണുകയും ചെയ്യും. ഏപ്രിൽ 14ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.

കന്നട,തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തു വന്നിരിക്കുന്നത് .ചിത്രത്തിലെ  ദക്ഷിണേന്ത്യയിലെ സാറ്റലൈറ്റ് അവകാശങ്ങൾ  നേടിയിരിക്കുന്നത് സി ഗ്രൂപ്പാണ്. പ്രശാന്ത്‌ നീലാണ്  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യഷ്  നായകനാകുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത് അധീര എന്ന പ്രതിനായകവേഷത്തിലെത്തുണ്ട്.

സാൻഡൽവുഡ് സിനിമ വ്യവസായത്തെ  കന്നഡ ഭാഷയ്ക്ക് പുറത്തേക്ക് എത്തിക്കുന്നതിൽ സഹായിച്ച സിനിമയായിരുന്നു കെ . ജി. എഫിലെ  റോക്കി ഭായിയെ ആരും മറന്നു കാണില്ല.  2018ൽ പുറത്തിറങ്ങിയ ചിത്രം പിരീഡ് ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒന്നായിരുന്നു .

വീണ്ടും റോക്കി തരംഗമാകും എന്ന കാര്യത്തിൽ സംശയമില്ല,   ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് രവി ബസ്രുർ ആണ്. കേരളത്തിൽ കെ. ജി. എഫ് 2ന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും,  മാജിക് ഫ്രെയിംസും ചേർന്നാണ്.  സിനിമയുടെ പ്രിവ്യൂ കണ്ടതിനുശേഷം ചിത്രം തന്നെ അത്ഭുതപ്പെടുത്തിയെന്നും,  പുതിയൊരു നിലവാരം കൊണ്ടുവരാൻ കെ ജി. എഫ് ടു വിലൂടെ സംവിധായകന് കഴിഞ്ഞു എന്നും പൃഥ്വിരാജ് പറഞ്ഞു.