ക്രിസ്മസ് കരോളിൽ അച്ചാച്ചന്റെ മാസ്സ് എൻട്രി പിന്നീട് നന്നത് വേറെ ലെവൽ ഐറ്റം ആണ് മോനെ…

ക്രിസ്മസിനെ വരവേൽക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ, ക്രിസ്മസ് ആഘോഷങ്ങൾ ദിവസങ്ങൾക്ക് മുൻപേ തുടങ്ങിയിരുന്നു. ക്രിസ്മസ് കരോളും ആഘോഷ പരിപാടികളുമായ് ഗംഭീരമായി തന്നെയാണ് നമ്മൾ ക്രിസ്മസിനെ വരവേൽക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ കൊറോണ പിടിമുറിക്കിയതുകൊണ്ടുതന്നെ ആഘോഷപരിപാടികൾ കുറവായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ. എന്നാൽ ഇത്തവണ എല്ലാത്തിന്റെയും ക്ഷീണം തീർക്കാൻ വലിയ ആർഭാടത്തോടെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ക്രിസ്മസിൽ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു പരിപാടിയാണ് ക്രിസ്മസ് കരോൾ, എല്ലാവരുടെയും വീടുകളിൽ കൊട്ടും പാട്ടുമായി സാന്റയോടൊപ്പം കരോൾ സംഘം വീട്ടിൽ എത്താറുണ്ട്.

കരോൾ സംഘം വീട്ടിലെത്തിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കരോൾ സംഘത്തിന്റെ പാട്ടു കേട്ട ഉടനെ വീട്ടിലെ മുതിർന്ന വ്യക്തി കരോൾ സംഘത്തോടൊപ്പം നൃത്തംചെയ്യുന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

മുക്കാല മുക്കാബുല എന്ന ഗാനത്തിനാണ് അച്ചാച്ചൻ ചുവടു വെച്ചിരിക്കുന്നത്. അച്ചാച്ചന്റെ കൂടെ ഡാൻസ് കരോൾ സംഘം ഡാൻസ് കളിക്കുന്ന ഇപ്പോൾ സോഷ്യൽ ഏറ്റെടുത്തിരിക്കുന്നത്. യുവാക്കൾക്കൊപ്പം അത്ര ആവേശത്തോടു കൂടിയാണ് അച്ചാച്ചനും ഡാൻസ് ചെയ്യുന്നത്. നിമിഷനേരംകൊണ്ട് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്