വർക്കൗട്ട് ചിത്രങ്ങൾ പങ്കുവെച്ച് അഭിരാമി, വീണ്ടും അഭിനയത്തിലേക്ക് എത്തുകയാണോ എന്ന് ആരാധകർ..

മലയാളത്തിലെ സൂപ്പർഹിറ്റായ ചില സിനിമകളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് അഭിരാമി. നടിയെന്ന നിലയിലും അവതാരിക എന്ന നിലയിലും ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് അഭിരാമി. ടെലിവിഷനിലെ ചില പരമ്പരകളിലൂടെയും അഭിരാമി പ്രേക്ഷകശ്രദ്ധ നേടി.

 

ഇപ്പോൾ താരം പങ്കു വച്ചിട്ടുള്ള ഫിറ്റ്നസ് ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നിരവധി ആരാധകർ ആണ് ചിത്രത്തിന് കമന്റുകൾ നൽകുന്നത്. വീണ്ടും അഭിനയത്തിലേക്ക് ശക്തമായ തിരിച്ചുവരവ് ആണോ എന്നും ചോദിക്കുന്നവരുമുണ്ട്.

 

1994 മുതലാണ് താരം അഭിനയത്തിൽ സജീവമായത്. ഞങ്ങൾ സന്തുഷ്ടരാണ്, ശ്രദ്ധ, മേലെ വാര്യത്തെ മാലാഖകുട്ടികൾ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിനയവും താരം കാഴ്ചവെച്ചിരുന്നു. ഇതിനിടയിൽ 2004 മുതലാണ് പത്തുവർഷത്തെ ഇടവേള എടുത്തത്, അമേരിക്കയിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് അഭിരാമി സിനിമയിൽ നിന്നും വിട്ടുമാറിയത്. സൈക്കോളജി ആൻഡ് കമ്യൂണിക്കേഷനിൽ താരം ഡിഗ്രിയും ചെയ്തിട്ടുണ്ട്. കഥാപുരുഷൻ എന്ന സിനിമയിലൂടെയാണ് അഭിരാമി സിനിമയിലെത്തിയത്. അക്ഷയ പാത്രം എന്ന സീരിയലിലും ശ്രദ്ധേയമായ വേഷം താരം ചെയ്തിരുന്നു.മലയാളം,തമിഴ്,കന്നഡ, തെന്നിന്ത്യൻ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്തായാലും താരത്തിന്റെ ഫിറ്റ്‌നെസ്സ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു എന്നു തന്നെ പറയാം.