വർക്കൗട്ട് ചലഞ്ചുമായി പ്രിയതാരം ഭാവന

മലയാളി മനസ്സുകളിൽ ഇടം നേടിയ താര സുന്ദരി ആണ് ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്.ഇപ്പോൾ  താരം പങ്കു വെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്നത്.

ഭാവനയുടെ ഫിറ്റ്നസ് മാനേജരായ മരുതി നഞ്ചുണ്ടപ്പയുമൊത്തുള്ള ഫിറ്റ്നസ് ചലഞ്ചു മായി ആണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്. കാലിൽ  സോക്സ്  ധരിക്കുകയും, ഷൂ ഇടുകയും ചെയ്യുന്ന ചലഞ്ച് ആണ് ഇതിൽ ഉള്ളത്,  കാല് നിലത്തു തൊടാതെ വേണം ഷൂസ് ധരിക്കാൻ.  ചലഞ്ചിൽ   താരം പിടിച്ച് നിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അവസാനം ഭാവന മത്സരത്തിൽ നിന്നും പിന്മാറുകയും  ചെയ്യുന്നത് കാണാം. നിരവധി ആളുകളാണ്  വീഡിയോ കമന്റുകൾ നൽകിയിരിക്കുന്നത്. മലയാളസിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് ഭാവന. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയരംഗത്തേക്കു കടന്നുവന്നത്. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിനായി. വിവാഹശേഷം മലയാള സിനിമയിൽ നിന്ന് വിട്ട് മാറിയ താരം  അഞ്ച് വർഷത്തിന് ശേഷം വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്.  ആദിൽ മൈമൂനത്ത് സംവിധാനം ചെയ്യുന്ന ” ന്റിക്കാക്കക്കൊരു  പ്രേമണ്ടാർന്ന് “. ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരവിന് ഒരുങ്ങുന്നത്. ഷറഫുദ്ദീനും ഭാവനയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.