മൈ വൈറ്റ് ബട്ടർഫ്‌ളൈ, മകൾ നിലയുടെ ചിത്രങ്ങൾ പങ്കുവെച്ച് പേളി മാണി

മകൾ നിലക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് പേളി മാണി. അമ്മയെ പോലെ തന്നെ മകൾ നിലയും ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ്. മകളും ഒത്തുള്ള പേളിയുടെ നിമിഷങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ താരം പങ്കു വെക്കാറുണ്ട് “വൈറ്റ് ലിറ്റിൽ വൈറ്റ് ബട്ടർഫ്‌ളൈ “എന്ന് പറഞ്ഞ് പേളി പങ്കു വെച്ച നിലയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വെളുത്ത ഉടുപ്പിൽ അതീവ സുന്ദരിയായി വെളുത്ത ചിത്ര ശലഭത്തെ പോലെയാണ് നില ബേബി ഫോട്ടോയിൽ എത്തിയിരിക്കുന്നത്.

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രീനിഷും പേളി മാണിയും സ്നേഹത്തിൽ ആയതും പിന്നീട് വിവാഹം ചെയ്യുന്നതും. അഭിനയത്തിൽ നിന്ന് വിട്ടു മാറിയ താരങ്ങൾ പൂർണ്ണമായും മകൾ നിലക്കൊപ്പം ആണ് സമയം ചിലവഴിക്കുന്നത്. പേളി പങ്കുവയ്ക്കുന്ന മകൾ നിലയുടെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. മകൾക്ക് നില എന്ന പേരു നൽകിയതിന്റെ കാരണങ്ങളും പേളി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. മകളെ കൈയിലെടുത്തപ്പോൾ ചന്ദ്രനെ കയ്യിൽ പിടിച്ചിരിക്കുന്ന അനുഭവത്തെ പോലെയാണ് കണ്ടതെന്നും ശുദ്ധവും ദൈവികമായ അനുഭവപ്പെട്ടതെന്നും അതിനാലാണ് ചന്ദ്രൻ എന്നർത്ഥം വരുന്ന എന്ന പേര് അവൾക്ക് നൽകിയതെന്ന് പേളി തന്റെ പോസ്റ്റിൽ കുറിച്ചിരുന്നു. മകൾ നിലയും അമ്മയെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ സ്റ്റാറാണ്.