ചോറ്റാനിക്കര മകം തൊഴാൻ നയൻതാരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ

കേരളത്തിലെ പ്രമുഖ ദേവിക്ഷേത്രം ആയ  ചോറ്റാനിക്കരയിൽ മകം  തൊഴാൻ തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയും വിഘ്നേഷ് ശിവനും. ഇന്ന് രണ്ട് മണിയോടെയാണ് ദേവീ ദർശനത്തിനായി ചോറ്റാനിക്കര ക്ഷേത്രത്തിൽ  എത്തിയത്. മകം തൊഴലിനായി കേരളത്തിനകത്തും പുറത്തും നിന്നുമായി നിരവധി ഭക്തരാണ് ഇന്ന് ചോറ്റാനിക്കരയിൽ എത്തിയത്. തമിഴ് സിനിമാലോകം ഏറെ നാളായി കാത്തിരിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും തമ്മിലുളള വിവാഹത്തിനായി. വിഘ്നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി അടുത്തിടെ വിജയ് ടെലിവിഷനിലെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. നയൻതാരയുടെയും വിഘ്നേഷിന്റെയും വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

തമിഴ് സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെ വിഘ്നേഷ് വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. നിരവതി ആരാധകർ ആണ് നയൻ താരയെ കാണാൻ എത്തിയത്, താരങ്ങൾ ദർശനം നടത്തി അപ്പോൾ തന്നെ പോവുകയായിരുന്നു , നയൻതാര പ്രധാനമായും തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ഇന്ത്യൻ നടിയാണ്. തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് നയൻതാരയെ വിശേഷിപ്പിക്കുന്നത് . 75-ലധികം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.