കണ്ടവർ കണ്ടവർ ചിരിച്ച് മണ്ണുത്തപ്പി

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണ് വിവാഹം. തന്റെ ജീവിതത്തിലേക്ക് പുതിയ ഒരാളെ കൂടെ കൂട്ടുന്നതിന്റെ അസുലഭ നിമിഷം. എല്ലാവര്‍ക്കും അവരുടെ വിവാഹ നിമിഷങ്ങള്‍ എന്നും പ്രിയപ്പെട്ടതാണ്. അതിന്റെ ഓരോ നിമിഷങ്ങളും പകര്‍ത്തി സൂക്ഷിക്കുവാനും നമ്മളാരും മടിക്കില്ല.

കല്യാണം ഉറപ്പിച്ചത് മുതല്‍ തുടങ്ങും ഇത്തരം നിമിഷങ്ങള്‍ ഒപ്പിയെടുക്കല്‍. അത്തരത്തില്‍ രസകരമായ നിമിഷങ്ങള്‍ ഒപ്പിയെടുക്കുന്നതിനിടയില്‍ പലപ്പോഴും പലവിധത്തിലുള്ള അബദങ്ങളും സംഭവിക്കാറുണ്ട് അതില്‍ ചിലതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുമുണ്ട്. അത്തരത്തില്‍ ചില കല്യാണങ്ങളില്‍ സംഭവിച്ച അബദങ്ങളും നര്‍മ്മം നിറഞ്ഞ രംഗങ്ങളുമാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്.

കല്യാണ ദിവസം അച്ഛനമ്മമാരുടെ അനുഗ്രഹം തേടുന്ന മക്കളെ നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ കല്യാണ ദിവസം അമ്മ മകളുടെ കാലില്‍ വീഴുന്നത് കണ്ടിട്ടുണ്ടാകില്ല. അത്തരത്തില്‍ രസകരമായ നിരവധി സംഭവങ്ങളാണ് ഈ വീഡിയോയില്‍ ഉള്ളത്. കണ്ട് നോക്കൂ…