ചിത്രം കണ്ട് വിലയിരുത്തേണ്ടത് നിങ്ങൾ, നൈറ്റ് ഡ്രൈവിനെ കുറിച്ച് മനസ്സുതുറന്ന് വൈശാഖ്

തീയറ്ററുകളിൽ നിറഞ്ഞോടുന്ന നൈറ്റ്‌ ഡ്രൈവ് സിനിമയെ കുറിച്ച് സംവിധായകൻ വൈശാഖ്. മധുര രാജ, പുലിമുരുകൻ എന്നീ സിനിമകളിൽനിന്നും വ്യക്തമായ പ്രമേയവുമായി ആണ് സംവിധായകൻ വൈശാഖ് ഇത്തവണ എത്തിയിരിക്കുന്നത്.

നവാഗതനായ തിരക്കഥാകൃത്ത്  അഭിലാഷിന്റെ രചനയിൽ ഒരുങ്ങിയ നൈറ്റ് ഡ്രൈവ് നെക്കുറിച്ച് കുറുപ്പ് പങ്കുവെച്ച് സംവിധായകൻ വൈശാഖ്.
ഏതൊരു കലാകാരന്റെയും സ്വപ്നമാണ് ആദ്യത്തെ കലാസൃഷ്ടി ജനങ്ങളിൽ എത്തുകയെന്നത്. അഭിലാഷ് പിള്ള എന്ന രചയിതാവിന്റെ ആദ്യ സിനിമയാണ് നൈറ്റ് ഡ്രൈവ്. ഒരു ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ പരമാവധി രസിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും.  ചിത്രം കണ്ട് വിലയിരുത്തേണ്ടത് ഇനി അവർ ആണെന്നും സോഷ്യൽ മീഡിയയിൽ വൈശാഖ് കുറിച്ചു. തീയേറ്ററിൽ പോയി ചിത്രം കാണണമെന്നും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തണം എന്നും, അദ്ദേഹം പറഞ്ഞു.
ഇന്ദ്രജിത്തും, റോഷൻ മാത്യു എന്നാൽ തുടങ്ങിയവരോടൊപ്പം ഒട്ടേറെ താരങ്ങൾ അഭിനയിക്കുന്നുണ്ടെന്നും ചിത്രത്തിനുവേണ്ടി ആത്മാർത്ഥതയോടെ കഠിനാധ്വാനം ചെയ്ത എല്ലാവരെയും ഈ നിമിഷം ഓർക്കുന്നു എന്നും അദ്ദേഹം  തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വൈശാഖ് കുറിക്കുന്നുണ്ട്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇതാ

https://www.facebook.com/100044163652646/posts/512335963581854/