വൃദ്ധിയെ എടുത്തുയർത്തിയും താലോലിച്ചും തമിഴ് താരം ജയ്

വൃദ്ധി കുട്ടിയെ  എടുത്തുയർത്തി തമിഴ് നടൻ ജയ് സമ്പത്ത്.  സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലെ കൺകൾ ഇരണ്ടാൽ എന്ന ഗാനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ജയ് എന്ന് വിളിക്കുന്ന ജയ് സമ്പത്ത്. മലയാളത്തിൽ മധുരരാജ എന്ന ചിത്രത്തിലൂടെ  താരം നമ്മുടെ മനസ്സ് കീഴ്പ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ മലയാളികളുടെ  പ്രിയ താരം വൃദ്ധി  വിശാലിനെ എടുത്തുയർത്തി താലോലിക്കുന്ന ജയ്‌യുടെ വീഡിയോയാണ് ഇപ്പോൾ വൃദ്ധി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.  നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് നൽകുന്നത്.

സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ വാത്തി കമിങ് എന്ന ഗാനത്തിന് ചുവടുകൾ വെച്ചാണ് വൃദ്ധിയെന്ന കൊച്ചുമിടുക്കി സോഷ്യൽ മീഡിയയിൽ തരംഗം ആയത്. പിന്നീട് നിരവധി റീലുകളിലുടെയും വീഡിയോകളിലൂടെയും നൃത്തച്ചുവടുകളിലൂടെയും ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്താൻ ഈ കൊച്ചു മിടുക്കിയായി. ടോവിനോ ചിത്രം സാറാസിലും താരം എത്തിയിരുന്നു. പൃഥ്വിരാജ് സുകുമാരൻ നായകനായ് എത്തുന്ന കടുവ എന്ന ചിത്രത്തിലും താരം വേഷമിടുന്നുണ്ട്. കൺകളിരണ്ടാൽ എന്ന സോങ്ങിന്റെ ബി ജി എം ഇട്ടു കൊണ്ടാണ് വൃദ്ധി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊച്ചു മിടുക്കിയുടെ ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.