ഫ്രോക്കില്‍ ബാര്‍ബിഡോള്‍ ആയി തിളങ്ങി വൃദ്ധിമോള്‍

ചുരുങ്ങിയ കാലം കൊണ്ട് ഏറെ ആരാധകരെ നേടിയെടുത്ത കൊച്ച് മിടുക്കിയാണ് വൃദ്ധി വിശാല്‍. സോഷ്യല്‍ മീഡിയ ഏറെ ആകാംഷയോടെയാണ് വൃദ്ധിമോളുടെ ഓരോ പോസ്റ്റുകള്‍ക്കുമായി കാത്തിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകര്‍ക്കായി പുതിയ പുതിയ ഫോട്ടോ ഷൂട്ടുകളും റീല്‍സുകളുമെല്ലാം പങ്കുവെയ്ക്കാറുമുണ്ട് ഈ കൊച്ച് മിടുക്കി.

ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണിലധികം ഫോളോവേഴ്‌സ് ഉള്ള മലയാളത്തിലെ കുട്ടിതാരമാണ് വൃദ്ധിമോള്‍. ഇപ്പോഴിതാ ഈ കൊച്ചുമിടുക്കിയുടെ മറ്റൊരു ഫോട്ടോ ഷൂട്ടാണ് വൈറലാവുന്നത്. നല്ല പിങ്ക് നിറത്തോട് കൂടിയ ഹാഫ് ഫ്രോക്കില്‍ ബാര്‍ബിഡോള്‍ ആയി തിളങ്ങി നില്‍ക്കുന്ന ഫോട്ടോയാണ് ഇത്. ഹാന്‍ഡ് ക്രാഫ്റ്റഡ് ബെഡഡ് വെയ്സ്റ്റ് ലൈനോടുകൂടിയ ക്ലാസ്റ്റിക് വൈന്‍ റെഡ് ക്ലൗഡി ഫ്രില്‍ഡ് ഗൗണില്‍ വൃദ്ധിമോള്‍ അതീവ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.

ഒരു കല്യാണ വീട്ടില്‍ വെച്ച് അല്ലു അര്‍ജ്ജുന്റെ സിനിമയിലെ ‘കുട്ടി ബൊമ്മ…’ എന്ന ഗാനത്തിന് ചുവട് വെച്ചതോടെയാണ് വൃദ്ധിമോള്‍ ആരാധക ശ്രദ്ധ പിടിച്ച് പറ്റിയത്. പിന്നീട് നിരവധി റീല്‍സുകളിലൂടെയും മറ്റും സജ്ജീവമായി സിനിമയിലേക്കും ചുടുവെച്ചിരിക്കുകയാണ് ഈ കൊച്ച് മിടുക്കി. പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം കടുവയില്‍ പൃഥ്വിയുടെ മകളായിട്ടാണ് വൃദ്ധിയുടെ പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രം.

Leave a Comment