2022ലെ എന്റെ ആദ്യ വീഡിയോ,സാമി എന്ന ഗാനത്തിന് ചുവടുകൾ വെച്ച് കൊച്ചു സുന്ദരി വൃദ്ധി വിശാൽ..

2022ലെ ആദ്യ വീഡിയോ എന്ന തലക്കെട്ടോടെ കൂടിയാണ് പുഷ്പയിലെ സാമി എന്ന ഗാനത്തിന് ചുവടു വെച്ച് വൃദ്ധി വിശാൽ എത്തിയിരിക്കുന്നത്. അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത ചിത്രമാണ് പുഷ്പ,മികച്ച പ്രതികരണത്തോടെ കൂടി തീയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രമാണിത്, ഈ ചിത്രത്തിലെ നായികയായ രശ്മിക മന്ദാന ചുവടുവെച്ച പാട്ടിനാണ്, വൃദ്ധി ചുവടുവെച്ചിരിക്കുന്നുത്. പാട്ടിന് അനുയോജ്യമായ വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ കുട്ടിതാരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും ഫോട്ടോകളും എല്ലാം നിമിഷങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചടുലമായ നൃത്തചുവടുകൾ കൊണ്ട് പ്രേഷകരെ വിസ്മയിപ്പിച്ച താരമാണ് വൃദ്ധി കുട്ടി.

സാറാസ് എന്ന ചിത്രത്തിലും താരം എത്തിയിരുന്നു. അച്ഛനും അമ്മയ്ക്കും കുഞ്ഞു വാവക്കും ഒപ്പം പങ്കുവയ്ക്കുന്ന വീഡിയോകൾ നിമിഷനേരംകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . കൊച്ചി കുമ്പളങ്ങി സ്വദേശികളായ വിശാലിന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി കുട്ടി. ലക്ഷകണക്കിന് ആരാധകരും സോഷ്യൽ മീഡിയയിൽ താരത്തിനുണ്ട്.

നിരവധിപേരാണ് ചിത്രങ്ങക്ക് കമന്റുകൾ ഇട്ടിട്ടുള്ളത്. സീരിയൽ താരം ആനന്ദിന്റെ വിവാഹവേദിയിൽ മാസ്റ്റേഴ്സ് എന്ന സിനിമയിലെ വാത്തി കമിംഗ് എന്ന ഗാനത്തിന് ചുവടു വെച്ചുകൊണ്ടാണ് വൃദ്ധി കുട്ടി പ്രേക്ഷകരുടെ മനസ്സ് കീഴ്പ്പെടുത്തിയത്. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലും അനുമോൾ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരം കൂടിയാണ് വൃദ്ധി.