കൊച്ചു രാജകുമാരിയായി വൃദ്ധി വിശാൽ

കൊച്ചു രാജകുമാരിയായി വൃദ്ധി വിശാൽ. സോഷ്യൽ മീഡിയയുടെ പൊന്നോമന പുത്രിയാണ് വൃദ്ധി. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും ഫോട്ടോകളും എല്ലാം നിമിഷങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇളം പച്ചയും നീലയും കലർന്ന ഗൗണിൽ സുന്ദരിയായാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. സിൻഡ്രല്ല രാജകുമാരിയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ഫ്രോക്കിൽ അതീവ സുന്ദരിയാണ് താരം എത്തിയത്. ലിയാന്റി കോൺടുവർ ആണ് ഈ മനോഹരമായ ഡ്രസ്സ്‌ ഡിസൈൻ ചെയ്തതിനു പിന്നിൽ.അഭി ഫൈൻ ഷൂട്ടേഴ്‌സ് ആണ് കൊച്ചു മിടുക്കിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.അഭിനയം കൊണ്ടും ചടുലമായ നൃത്തച്ചുവടുകൾ കൊണ്ടും പ്രേഷക മനസ്സുകളെ കീഴടക്കിയ താരം കൂടെയാണിത്.

സാറാസ് എന്ന ചിത്രത്തിലും താരം എത്തിയിരുന്നു. അച്ഛനും അമ്മയ്ക്കും കുഞ്ഞു വാവക്കും ഒപ്പം പങ്കുവയ്ക്കുന്ന വീഡിയോകൾ നിമിഷനേരംകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . കൊച്ചി കുമ്പളങ്ങി സ്വദേശികളായ വിശാലിന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി കുട്ടി. ലക്ഷകണക്കിന് ആരാധകരും സോഷ്യൽ മീഡിയയിൽ താരത്തിനുണ്ട്.

നിരവധിപേരാണ് ചിത്രങ്ങക്ക് കമന്റുകൾ ഇട്ടിട്ടുള്ളത്. സീരിയൽ താരം ആനന്ദിന്റെ വിവാഹവേദിയിൽ മാസ്റ്റേഴ്സ് എന്ന സിനിമയിലെ വാത്തി കമിംഗ് എന്ന ഗാനത്തിന് ചുവടു വെച്ചുകൊണ്ടാണ് വൃദ്ധി കുട്ടി പ്രേക്ഷകരുടെ മനസ്സ് കീഴ്പ്പെടുത്തിയത്. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലും അനുമോൾ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരം കൂടിയാണ് വൃദ്ധി.