തമിഴ് ഡപ്പാംകൂത്തിന് കിടിലൻ ചുവടുകളുമായി അച്ഛനും അമ്മയ്ക്കുമൊപ്പം വൃദ്ധി വിശാൽ

അച്ഛനും അമ്മക്കൊപ്പം കിടിലൻ ഡാൻസ് പെർഫോമൻസുമായി വൃദ്ധി വിശാൽ. തമിഴ് ഡപ്പാങ്കുത്തിന് ഉഗ്രൻപെർഫോമൻസുമായി വൃദ്ധിയും കുടുംബവും ഇത്തവണ ആരാധർക്ക് മുൻപിൽ എത്തിയിരിക്കുന്നത്.  തമിഴ്   ലുക്കിലുള്ള ഡ്രസ്സിൽ ആണ് കുടുംബം  ഇത്തവണ എത്തിയിരിക്കുന്നത്. മുണ്ടും ഷർട്ടും കണ്ണടയും വെച്ചാണ് ഇത്തവണ വൃദ്ധി  തമിഴ് ഡപ്പാംകൂത്തിനു ചുവടു വെച്ചിരിക്കുന്നത്.കൊച്ചി കുമ്പളങ്ങി സ്വദേശികളായ വിശാലിന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി കുട്ടി. ലക്ഷകണക്കിന് ആരാധകരും സോഷ്യൽ മീഡിയയിൽ താരത്തിനുണ്ട്. ഇവരും ഇത്തവണ മകൾക്കൊപ്പം ഡാൻസ് ചെയ്യുന്നുണ്ട്.

ഇതിന് മുൻപും ചടുലമായ നൃത്തചുവടുകൾ കൊണ്ട് പ്രേഷകരെ വിസ്മയിപ്പിച്ച താരമാണ് വൃദ്ധി കുട്ടി.സാറാസ്  എന്ന ചിത്രത്തിലും താരം എത്തിയിരുന്നു. അച്ഛനും അമ്മയ്ക്കും കുഞ്ഞു വാവക്കും ഒപ്പം പങ്കുവയ്ക്കുന്ന വീഡിയോകൾ നിമിഷനേരംകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .

നിരവധിപേരാണ് വീഡിയോക്ക് കമന്റുകൾ ഇട്ടിട്ടുള്ളത്. സീരിയൽ താരം ആനന്ദിന്റെ വിവാഹവേദിയിൽ മാസ്റ്റേഴ്സ് എന്ന സിനിമയിലെ വാത്തി കമിംഗ് എന്ന ഗാനത്തിന് ചുവടു വെച്ചുകൊണ്ടാണ് വൃദ്ധി കുട്ടി പ്രേക്ഷകരുടെ മനസ്സ് കീഴ്പ്പെടുത്തിയത്. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലും അനുമോൾ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരം കൂടിയാണ് വൃദ്ധി. പൃഥ്വിരാജ് നായകനായി എത്തുന്ന കടുവ എന്ന സിനിമയിലും താരം എത്തുന്നുണ്ട്.