ഡബിൾ റോളിൽപ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിച്ച് സോഷ്യൽ മീഡിയയുടെ പൊന്നോമനപുത്രി വൃദ്ധി കുട്ടി, വിഡിയോ കാണാം

ഡബിൾ റോളിൽപ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിച്ച് സോഷ്യൽ മീഡിയയുടെ പൊന്നോമനപുത്രി വൃദ്ധി വിശാൽ. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ ചുവടുവച്ച വൃദ്ധിയുടെ വീഡിയോ വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ തരംഗം ആയതോടെയാണ് വൃദ്ധി എന്ന പേര് സോഷ്യൽമീഡിയക്ക് പരിചിതമായത് .

എന്നും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന താരം ഇന്നും ഒരു പുതിയ നമ്പറുമായാണ്‌ വൃദ്ധി മോൾ എത്തിയിരിക്കുന്നത്. റോസ് നിറത്തിലുള്ള ഹെവി ബൺ ഗൗണിൽ ഫോളോ മി എന്നുതുടങ്ങുന്ന, ഗാനത്തിനാണ് ഡബിൾ റോളിൽ വെള്ളച്ചാട്ടത്തിനു മുന്നിൽ നിന്ന് താരം ഡാൻസ് ചെയ്യുന്നത്. മീശയും തൊപ്പിയും വെച്ച ഒരു ഫ്രീക്കൻ ലുക്കിലും താരം എത്തുന്നുണ്ട്. നിമിഷനേരംകൊണ്ട് ആണ് താരത്തിന്റെ വീഡിയോ വൈറലായിരിക്കുന്നത്. ഡബിൾ റോളിലുള്ള താരത്തിന്റെ നൃത്തചുവടുകൾ ആരാധകർ ഏറ്റെടുത്തു എന്ന് പറയാം.
റോസ് ഗൗണിൽ അതീവ സുന്ദരിയായ ആണ് താരം എത്തിയത്.

പാട്ടിനനുസരിച്ചുള്ള നൃത്തച്ചുവടുകളും ആക്ഷൻസും എല്ലാം വളരെ രസകരമായാണ് താരം കൈകാര്യം ചെയ്യുന്നത്.ആൺകുട്ടിയുടെ വേഷം ആയാലും വളരെ തന്മയത്തോടെ കൂടിയാണ് വൃദ്ധി കുട്ടിക്ക് ആ വേഷം കൈകാര്യം ചെയ്യുന്നത്. ഇതിനുമുമ്പും നിരവധി റീലുകളിലൂടെയും ടിക്ടോക് വീഡിയോകളിലൂടെയും, ഡാൻസിലൂടെയും മെല്ലാം ആരാധകരെ കൈയിലെടുത്ത കൊച്ചു മിടുക്കി തന്നെയാണ് വൃദ്ധി.

ഈ ചെറിയ പ്രായത്തിൽ തന്നെ ഒരു മില്യണിലധികം ആരാധകരെ സ്വന്തമാക്കാൻ താരത്തിനായി. മലയാള സിനിമയിലും താരം ചുവടുറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. സാറാസ് എന്ന ചിത്രത്തിലും താരം എത്തിയിട്ടുണ്ടായിരുന്നു, ഇനി റിലീസാകാൻ പോകുന്ന പൃഥ്വിരാജ് ചിത്രം കടുവയിലും വൃദ്ധി അഭിനയിക്കുന്നുണ്ട്. കുമ്പളങ്ങി സ്വദേശികളായ വിശാലിന്റെയും ഗായത്രിയുടെ മകളാണ് വൃദ്ധി.