തല അജിത് ചിത്രം Valimai പുകഴ്ത്തി ആരാധകര്‍

തമിഴ് സിനിമ സംവിധായകൻ എച്ച് വിനോദ് സംവിധാനം ചെയ്ത അജിത് കുമാറിനെ നായകനാക്കി ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ‘വലിമൈ’ ഒടുവിൽ തിയേറ്ററുകളിലെത്തുകയാണ്. , കൊവിഡ്-19 സാഹചര്യവും തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങളും കാരണം ചിത്രം വൈകുകയായിരുന്നു. ഇപ്പോൾ, നിയന്ത്രണങ്ങൾ നീക്കുകയും COVID-19 കേസുകൾ പതുക്കെ കുറയുകയും ചെയ്തതോടെ, ചിത്രം 2022 ഫെബ്രുവരി 24 ന് ചിത്രം റിലീസ് ചെയ്തു വളരെ അതികം മികച്ച പ്രതികരണം ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് .

 

കൊവിഡ് മൂലം നിരവധി തവണ റിലസ് മാറ്റിയ ചിത്രം രണ്ടരവർഷത്തിലേറെയായി കാത്തിരിക്കുകയായിരുന്നു ആരാധകർ. അജിത്തിൻറെ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന നിരവധി മുഹൂർത്തങ്ങളുമായാണ് ചിത്രമിറങ്ങിയിരിക്കുന്നതെന്നാണ് ഫസ്റ്റ് റിപ്പോർട്ട്. ചിത്രത്തെ കുറിച്ച് നിരവധി അഭിപ്രായങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത് ,ഇതുവരെ സിനിമകളിൽ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബൈക്ക് റേസ് ഫൈറ്റാണ് സിനിമയിലെ പ്രധാന ഹൈലൈറ്റ് എന്ന് ചിത്രം കണ്ട ശേഷം പലരും പറയുന്നു. കേരളത്തിലും പാലത്തേയറ്ററുകളിലും ചിത്രം റിലീസ് ചെയ്തിരുന്നു ,