അമ്പമ്പോ ആര്യയുടെ വിഷു സ്‌പെഷ്യൽ ഫോട്ടോ ഷൂട്ട്‌ കണ്ട് കണ്ണുതള്ളി ആരാധകർ

വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി ആര്യ ബഡായി.  കറുപ്പ് സെറ്റ് സാരിയിൽ അതീവ സുന്ദരിയായ ആണ് താരം ഇത്തവണ വിഷു സ്പെഷ്യൽ ചിത്രങ്ങളുമായി എത്തിയിരിക്കുന്നത്.  വിവേക് മേനോൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് ആര്യയുടെ ചിത്രങ്ങൾക്ക് ലൈക്കും കമന്റ് മായി എത്തിയിരിക്കുന്നത്.  കൂടുതൽ ചെറുപ്പം ആകുന്നു, എന്നുള്ള കമെന്റുകളും ആരാധകർ ചിത്രത്തിന് നൽകുന്നുണ്ട്.

ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ പരിപാടിലൂടെയാണ് ആര്യ ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്.  മുകേഷിനും രമേഷ്‌ പിഷാരടിക്കൊപ്പം ആര്യ തകർത്തു എന്ന്‌ തന്നെ പറയാം. ചുരുക്കം ചില സിനിമകളെ  താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ഹണിബി ടു വിലെയും, കുഞ്ഞി രാമായണത്തിലെയും താരത്തിന്റെ അഭിനയം ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്. വാക്ചാതുര്യം കൊണ്ട് തന്നെ അവതാരിക എന്ന നിലയിൽ തിളങ്ങാനും താരത്തിനായി. വളരെ മികച്ച രീതിയിലുള്ള അവതരണ ശൈലിയാണ് ആര്യയുടെ.

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും ആര്യ എത്തിയിരുന്നു.  മികച്ച മത്സരം തന്നെയായിരുന്നു ആര്യ ബിഗ് ബോസിൽ കാഴ്ചവെച്ചത്. ലോൺ ഡൌൺ കാലത്ത് സോഷ്യൽ മീഡിയയിൽ സജീവമായ താരം  പങ്കുവയ്ക്കുന്ന റീലുകളും ചിത്രങ്ങളും വീഡിയോസും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് . ‘ആരോയ’ എന്ന പേരിൽ തിരുവനന്തപുരത്ത്  ഡിസൈനിങ് ബൊട്ടിക് താരത്തിനുണ്ട്. ഉണ്ണിമുകുന്ദൻ നായകനായ മേപ്പടിയാൻ ആണ് ആര്യയുടെതായി ഈയടുത്ത് പുറത്തിറങ്ങിയത്.

Leave a Comment