കുടുംബത്തോടൊപ്പമുള്ള മധുരകരമായ നിമിഷം പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം വിനീത് ശ്രീനിവാസൻ

കുടുംബത്തോടൊപ്പമുള്ള മധുരകരമായ നിമിഷം പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം വിനീത് ശ്രീനിവാസൻ. ഗായകനായും, അഭിനേതാവായും, സംവിധായകനായും പ്രേഷക ഹൃദയം കീഴടക്കിയ താരമാണ് വിനീത് ശ്രീനിവാസൻ.

ഇപ്പോൾ ഒരു താരം തന്റെ ഭാര്യയായ ദിവ്യക്കും മക്കളായ വിഹാൻ, ഷനയ എന്നീ കുട്ടികൾക്കൊപ്പം റസ്റ്റോറന്റിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ് വിനീത് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ ചിത്രത്തിന് കമന്റുകൾ ലൈക്കുകളുമായി എത്തിയിരിക്കുന്നുത്. ജീവിതത്തിലെ കുടുംബത്തോടൊപ്പമുള്ള രസകരമായ നിമിഷങ്ങൾ താരം ഇതിനുമുൻപും തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയുടെ ഫൈനൽ തിയേറ്റർ മിക്സ് പൂർത്തിയായി എന്നുള്ള വിവരം താരം ഈയടുത്ത് അറിയിച്ചിരുന്നു, ഇനി റിലീസിനായുള്ള കാത്തിരിപ്പ് ആണെന്നും താരം കുറച്ചിരുന്നു.
ഹൃദയത്തിലെ ദർശന എന്ന് തുടങ്ങുന്ന ഗാനം നിമിഷനേരം കൊണ്ടാണ് യൂട്യൂബിൽ വൈറലായിരുന്നത്.

അഭിനേതാവ് എന്ന നിലയിലും സംവിധായകനെന്ന നിലയിലും മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കാൻ താരത്തിനായി അതുമാത്രമല്ല ഒരുപിടി നല്ല ഗാനങ്ങൾ വിനീതിന്റെ ശബ്ദത്തിലൂടെ മലയാളികൾക്ക് ലഭിച്ചിട്ടുമുണ്ട്. ഏതർത്ഥത്തിലും മലയാളികൾക്ക് അഭിമാനമാണ് ഈയൊരു വ്യക്തിയെ.