ഓറഞ്ചിൽ സുന്ദരിയായി വിൻസി അലോഷ്യസ്…

നായിക നായകൻ എന്ന റിയാലിറ്റിഷോയിലൂടെ മലയാള സിനിമാ ലോകത്തേക്ക് ചേക്കേറിയ താരമാണ് വിൻസി അലോഷ്യസ്. വികൃതി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാരംഗത്തേക്ക് എത്തിയത്. നിവിൻ പോളിയുടെ കനകം കാമിനി കലഹം എന്ന ചിത്രത്തിലും താരം എത്തിയിരുന്നു.
ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ വിൻസി പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഓറഞ്ച് കളർ ഡ്രെസ്സിൽ അതീവ സുന്ദരിയായ ആണ് താരം എത്തിയിരിക്കുന്നത്. ഒരു ഡിഫറെന്റ് ഗെറ്റപ്പിലുള്ള താരത്തിന്റെ ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു എക്താ സ്റ്റോർ, ഡിസൈനർ സ്റ്റുഡിയോസിന്റെതാണ് കോസ്റ്റ്യൂംസ് ഫോട്ടോസുമെല്ലാം. താരത്തിന്റെ പുതിയ ലുക്ക് കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ.

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ഭീമന്റെ വഴി എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. അഷറഫ് സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് തിരക്കഥയെഴുതുന്ന ചിത്രം ഇന്ന് തീയേറ്ററുകളിലെത്തും. ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.