പോലീസ് വേഷത്തിൽ വിനായകൻ എത്തുന്നു. 

പോലീസ് വേഷത്തിൽ വിനായകൻ എത്തുന്നു. വേറെ. കെ  പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന ചിത്രത്തിലാണ് പോലീസ് ഗെറ്റപ്പിൽ വിനായകൻ എത്തുന്നത്. പോലീസ് വേഷത്തിൽ നിൽക്കുന്ന വിനായകന്റെ ചിത്രം നൽകിയിട്ടുള്ള പോസ്റ്ററാണ് ഇപ്പോൾ അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്.

നീണ്ട ഇടവേളക്കുശേഷം നവ്യ നായർ വീണ്ടും അഭിനയരംഗത്തേക്ക് എന്ന ചിത്രം കൂടിയാണിത്.2020ലെ ഗാന്ധി ഭവൻ ചലച്ചിത്ര അവാർഡ്, ആമത് ഭരത് മുരളി ചലച്ചിത്ര അവാർഡ്, ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ്  തുടങ്ങിയവയും നവ്യാ നായർക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണിത്. ബെൻസി പ്രൊഡക്ഷൻ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ചിത്രം നിർമ്മിച്ചത്. കെ വി സുരേഷ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തകര ബാന്റ് രചിച്ച ഒരു  ഗാനവും ഇതിലുണ്ട്. കമ്മട്ടിപ്പാടത്തിലൂടെ എത്തിയ ഗംഗയെ ആരും മറക്കില്ല. അത്രക്കും കരുത്തുറ്റ കഥാപാത്രമായാണ് വിനായൻ എത്തിയത്. പുതിയൊരു ഗെറ്റപ്പിൽ എത്തുന്ന  വിനായകന്റെ വേഷത്തിനായി കാത്തിരിപ്പിലാണ് ആരാധകർ.

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ വിനായകൻ പങ്കുവയ്ക്കുന്ന പോസ്റ്റുകളിലൂടെ വിവാദ നായകൻ ആകാറുണ്ട്. കൊച്ചി കോർപറേഷൻ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ വിജയത്തിൽ സന്തോഷിക്കുന്ന വിനായകന്റെ ചിത്രങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.  മോഹൻലാൽ നായകനായ മന്ത്രികം എന്ന ചിത്രത്തിലൂടെയാണ് സഹനടനായി വിനായകൻ അഭിനയ രംഗത്തേക്ക് പ്രേവേശിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ അന്യഭാഷ ചിത്രങ്ങളിലും വിനായകൻ അഭിനയിച്ചിട്ടുണ്ട്.