പരാമർശം വ്യക്തിപരമായിരുന്നില്ല , മാധ്യമപ്രവർത്തകയോട് മാപ്പുപറഞ്ഞ് വിനായകൻ

മാധ്യമപ്രവർത്തകയോട് ഖേദം പ്രകടിപ്പിച്ച് വിനായകൻ. ഒരു സിനിമയുടെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകയെ ചൂണ്ടി നടത്തിയ പരാമർശത്തിൽ ആണ് ഇപ്പോൾ അദ്ദേഹം  ക്ഷമ ചോദിച്ച് എത്തിയിരിക്കുന്നത്. എഫ്ബി പോസ്റ്റിലൂടെയാണ് അദ്ദേഹം ക്ഷമാപണം നടത്തിയിരിക്കുന്നത്.

തന്റെ പരാമർശം വ്യക്തിപരം ആയിരുന്നില്ല എന്നും വിഷമം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്നും വിനായകൻ തന്നെ കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്.
മീ ടു തനിക്ക് എന്താണെന്ന് അറിയില്ല എന്നും ഒരാളോട് സെക്സ് ചെയ്യണം എന്നു തോന്നിയാൽ അത് ചോദിക്കുമെന്നും വിനായകൻ പറഞ്ഞു, അതിനെ മീടു എന്ന് വിളിക്കുകയാണെങ്കിൽ ഇനിയുമത് ചെയ്യുമെന്നും വിനായകൻ പറഞ്ഞു. മാധ്യമപ്രവർത്തകയെ ചൂണ്ടിക്കാട്ടി ഇവരോട് തോന്നിയാലും ചോദിക്കുമെന്ന് വിനായകൻ പറഞ്ഞിരുന്നു. അതെ സമയം വിനായകന്റെ പരാമർശത്തിനെതിരെ നിരവധിപേരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

എന്നാൽ മീ ടു വിനെകുറിച്ച് നടത്തിയ പരാമർശത്തിൽ വിനായകൻ ഇതുവരെയും ഖേദം പ്രകടിപ്പിച്ചിട്ടില്ല.

വിനായകന്റെ കുറുപ്പിന്റെ പൂർണ രൂപം ഇതാ
നമസ്കാരം,
ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമപ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാ പ്രയോഗത്തിൽ ( ഒട്ടും വ്യക്തിപരമായിരുന്നില്ല 🙏) വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു.
വിനായകൻ.