മകൻ ഉണ്ടായ സന്തോഷം പങ്കുവെച്ച് വിജിലേഷ്…

വിജിലേഷ് സ്വാതി ഹരിദാസ് ദമ്പതികൾക്ക് കുഞ്ഞു പിറന്നു. വിജിലേഷ് തന്നെയാണ് ഈ സന്തോഷ വിവരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. പുതിയ ലോകം പുതു പ്രതീക്ഷകൾ ഇനി ഞങ്ങളോടൊപ്പം ഏദനും എന്ന തല കേട്ടോടുകൂടിയാണ് വിജിലേഷ് ഭാര്യയും കുഞ്ഞുമൊത്തു നിൽക്കുന്ന ചിത്രം ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചത്.

ഫേസ്ബുക്ക് പേജിലൂടെയാണ് വിജിലേഷ് തന്റെ വധുവിനെ കണ്ടെത്തിയത്, വധുവിനെ ആവശ്യമുണ്ട് എന്ന് ഫേസ്ബുക്കിലൂടെ താരം അറിയിച്ചിരുന്നു പിന്നീട് വധുവിനെ ലഭിച്ചതായുള്ള കുറുപ്പും താരം പങ്കുവെച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ആയിരുന്നു വിജിലേഷ് വിവാഹം ചെയ്തത്.

ചുരുക്കം ചില സിനിമകളിൽ ആണ് വിജിലേഷ് കരിയാട് എത്തിയെങ്കിലും അതെല്ലാം ജനഹൃദയങ്ങൾ കീഴടക്കിയവയാണ്. മഹേഷിന്റെ പ്രതികാരം, ഗപ്പി, അലമാര, തുടങ്ങിയ ചിത്രങ്ങളിലൂടെ താരം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ടിനു പാപ്പച്ചൻ സംവിധാനംചെയ്ത പൂര മേളത്തിന്റെ വിസ്മയം തീർക്കുന്ന അജഗജാന്തരം എന്ന ചിത്രമാണ് വിജിലേഷിന്റെ അവസാനമായി ഇപ്പോൾ പ്രദർശനത്തിനെത്തിയിരിക്കുന്ന ചിത്രം.പീസ്, സല്യൂട്ട്, കൊത്ത് ഇങ്ങനെയാണ് താരത്തിന്റെതായി ഇറങ്ങാനുള്ള ചിത്രം. നിരവധി പേരാണ് ചിത്രത്തിന് കമന്റുകൾ നൽകിയിട്ടുള്ളത്. ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ വിജിലേഷിനായി.