സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ പിറന്നാള്‍ സമ്മാനമായി സൂര്യ നായകനായി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ഫിലിം അയണ്‍ എന്ന ചിത്രത്തിലെ ഗാന രംഗം പുനരവിഷ്കരിച്ച് കൊണ്ട് വളരെ ഗംഭിരമായ ഡാന്‍സ് പ്രകടനം കാഴ്ച്ചവെച്ച് സോഷ്യല്‍ മീഡിയയില്‍ താരമായി മാറയിതാണ് ചെങ്കല്‍ ചൂളയിലെ മിടുക്കന്മാര്.
വളരെ പെട്ടന്നു തന്നെ പ്രശസ്തി അര്‍ജിച്ച വീഡിയോ സൂര്യയുടെ ശ്രദ്ധയില്‍ പെടുകയും സൂര്യ തന്നെ നേരിട്ട് വിളിച്ചു അഭിനന്ദിക്കുകയും ചെയ്തിരുന്നു. മികവുറ്റ ഡാന്‍സ് പ്രകടനത്തിലൂടെ കണ്ണന് താമരാക്കുളത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വിരുന്ന് എന്ന ചിത്രത്തിലേക്ക് ഇവര്‍ക്ക് അവസരം ലഭിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിത സൂപ്പര്‍സ്റ്റാര്‍ വിജയ്യുടെ തെറി എന്ന ചിത്രത്തിലെ ആക്ഷന്‍ രംഗം ആയിട്ടാണ് ഈ മിടുക്കന്മാര് വീണ്ടും എത്തിയിരിക്കുന്നത്. ചിത്രത്തിലേത് പോലെ തന്നെ വളരെ മികച്ച രീതിയില്‍ ആണ് കാസ്റ്റിങ് ഉള്‍പ്പെടെ എല്ലാം ഒരേ പോലെ ഫോട്ടോസ്റ്റാറ്റ് കോപ്പി എന്ന് തോന്നും വിധത്തില്‍ ചിത്രത്തിലെ പ്രധാന ആക്ഷന്‍ രംഗവുമായിട്ടാണ് ഇവര്‍ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
സാധാരണ മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്ത വീഡിയോ അതില്‍ തന്നെ എഡിറ്റ് ചെയ്താണ് ഇവര്‍ ഇറക്കിയിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ കൊടൂര വൈറല്‍ ആയി കഴിഞ്ഞു.