ബീസ്റ്റിന് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്

വിജയ് നായകനാകുന്ന ബീസ്റ്റിന് വിലക്കേർപ്പെടുത്തി കുവൈറ്റ്‌. ഇസ്ലാം തീവ്രവാദം ചിത്രത്തിൽ ഉണ്ട് എന്ന പശ്ചാത്തലത്തിലാണ് ബീസ്റ്റിനു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.ഏപ്രിൽ 13നാണ് ചിത്രം ആഗോള റിലീസായി  എത്തുന്നത്. ചിത്രത്തിന്  കുവൈറ്റ് വിലക്കേർപ്പെടുത്തി എന്നുള്ള റിപ്പോർട്ടുകളാണ്  ഇപ്പോൾ പുറത്ത് വരുന്നത്. എന്തുകൊണ്ടാണ് സെൻസർ ബോർഡ് ചിത്രത്തെ വിലക്കിയത്  എന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വരുന്നില്ല. പാകിസ്ഥാൻ മന്ത്രിയെ തട്ടിക്കൊണ്ടു പോകുന്നതും വയലൻസും ചിത്രത്തിൽ ഉള്ളതുകൊണ്ടാണ് വിലക്കേർപ്പെടുത്തിയത് എന്നുള്ള  സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

പ്രശസ്ത ട്രേഡ് അനലിസ്റ്റ് ആയ രമേഷ്‌ ബാലയാണ് ബീസ്റ്റിനെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
തമിഴ് ചിത്രമായ എഫ് ഐ ആറും കുവൈറ്റിൽ വിലക്കിയിരുന്നു.  വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ബീസ്റ്റ്. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും സോഷ്യൽ മീഡിയയിൽ വൈറലാണ്.  മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത്.

ഷൈൻ ടോം ചാക്കോ, യോഗി ബാബു, വി ടി വി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.  നെൽസൺ  ദിലീപ് കുമാർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ആർ നിർമ്മൽ ആണ് എഡിറ്റിംഗ് നടത്തിയിരിക്കുന്നത്. അനിരുദ്ധ് രവി ചന്ദ്രനാണ് ചിത്രത്തിലെ സംഗീത സംവിധായകൻ. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.