വിജയം ആർക്കൊപ്പം? ഇന്ത്യൻ ബോക്സ് ഓഫീസ് വേട്ടക്കായി വമ്പൻ ചിത്രങ്ങൾ എത്തുന്നു

ഇന്ത്യൻ സിനിമയിൽ ബോക്സോഫീസ് വേട്ടക്കായി രണ്ട് ചിത്രങ്ങൾ ഒരുങ്ങുന്നു. ഇളയദളപതി നായകനായ ബീസ്റ്റും, യഷ് നായകനാകുന്ന കെ. ജി. എഫ് 2 വുമാണ് ബോക്സ് ഓഫീസുകൾ കീഴടക്കാൻ തയ്യാറാകുന്ന ചിത്രങ്ങൾ.ബീസ്റ്റിന്റെ   റിലീസ് ഡേറ്റ് ആണ് ഇപ്പോൾ ഒഫീഷ്യലായി പുറത്തു വന്നിരിക്കുന്നത്.

ഈ വരുന്ന ഏപ്രിൽ 13നാണ് ബീസ്റ്റ് റിലീസിന് ഒരുങ്ങുന്നത്.  കെ ജി എഫ് ഏപ്രിൽ 14നാണ് തിയറ്ററുകളിൽ എത്താൻ പോകുന്നുത്. ഇരു ചിത്രങ്ങളും തമ്മിൽ കനത്ത പോരാട്ടം കാണാൻ നമുക്ക് ബോക്സ് ഓഫീസുകളിൽ കാണാൻ സാധിക്കും.

വിജയിയെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഇദ്ദേഹം  തന്നെയാണ്. ചിത്രത്തിൽ  പൂജ ഹെഗ്ഡെ ആണ്  നായിക വേഷത്തിൽ എത്തുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ യൂ ട്യൂബ് റെക്കോർഡുകൾ   നേടിയിരുന്നു.

റോക്സ്റ്റാർ യഷ്‌ നായകനാകുന്ന കെ. ജി. എഫ്  ടു  പ്രശാന്ത്‌ നീലാണ്  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാൻഡൽവുഡ് സിനിമ വ്യവസായത്തെ  കന്നഡ ഭാഷയ്ക്ക് പുറത്തേക്ക് എത്തിക്കുന്നതിൽ സഹായിച്ച സിനിമയായിരുന്നു കെ ജി എഫ്.

കെ. ജി. എഫിലെ  റോക്കി ഭായിയെ ആരും മറന്നു കാണില്ല.  2018ൽ പുറത്തിറങ്ങിയ ചിത്രം പിരീഡ് ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒന്നായിരുന്നു . യഷ് നായകനാകുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത് അധീര എന്ന പ്രതിനായകവേഷത്തിലെത്തുണ്ട്.