ഞാൻ വിജയിയുടെ കടുത്ത ആരാധകൻ, ബീസ്റ്റിന് ആശംസകളുമായി ഷാരുഖ് ഖാൻ

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. വിജയ് നായകനായ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നും ഉണ്ടായത്.  മണിക്കൂറുകൾക്കുള്ളിൽ 20 മില്യൻ ആളുകളാണ് ചിത്രത്തിന്റെ ട്രെയിലർ കണ്ടത്.

ചിത്രത്തെക്കുറിച്ചുള്ള ഷാരൂഖ് ഖാന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഡയറക്ടർ അറ്റ്ലിയെ പോലെ വിജയുടെ കടുത്ത ആരാധകനാണ് താണെന്നാണ് കിങ് ഖാൻ പറഞ്ഞത്.കൂടാതെ  ബീസ്റ്റിന്റെ മുഴുവൻ ടീമിന് എല്ലാ ആശംസകളും ഷാരൂഖാൻ നേരുന്നുണ്ട്. ചിത്രത്തിന്റെ ഹിന്ദി ട്രെയിലരും കുറുപ്പിനോടപ്പം ഷാരൂഖാൻ പങ്കുവെച്ചിരുന്നു.
ചിത്രത്തിൽ വീരരാഘവൻ എന്ന സ്പൈ ഏജന്റ് ആയാണ്  വിജയ് എത്തുന്നത്. ഷോപ്പിംഗ് മാളിൽ  ബന്ദികളാക്കിയവരെ രക്ഷപ്പെടുത്തുന്നതാണ് കഥയുടെ ഇതിവൃത്തം.

വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ബീസ്റ്റ്. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും സോഷ്യൽ മീഡിയയിൽ വൈറലാണ്.  മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത്.

ഷൈൻ ടോം ചാക്കോ, യോഗി ബാബു, വി ടി വി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.  നെൽസൺ  ദിലീപ് കുമാർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ആർ നിർമ്മൽ ആണ് എഡിറ്റിംഗ് നടത്തിയിരിക്കുന്നത്. അനിരുദ്ധ് രവി ചന്ദ്രനാണ് ചിത്രത്തിലെ സംഗീത സംവിധായകൻ. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.