മാമച്ചനായി ബിജുമേനോൻ വീണ്ടും എത്തുന്നു.. വെള്ളിമൂങ്ങ 2

biju menon
biju menon

പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ബിജു മേനോൻ ചിത്രം വെള്ളിമൂങ്ങയുടെ രണ്ടാം പതിപ്പ് ഇറങ്ങുന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം 2014 ആയിരുന്നു പുറത്തിറങ്ങിയത്, ഇപ്പോൾ ചിത്രത്തിന്റെ രണ്ടാംഭാഗം എത്തുന്നു എന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഈ വർഷം തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന സൂചനകൾ അണിയറ പ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്. ജോജി തോമസ് തിരക്കഥയെഴുതിയ ചിത്രത്തിൽ മാമച്ചൻ എന്ന കഥാപാത്രമായാണ് ബിജു മേനോൻ ചിത്രത്തിൽ എത്തിയിരുന്നത്.

ചിത്രത്തിന്റെ കഥ പുരോഗമിക്കുകയാണെന്നും ചിത്രീകരണം ഉടൻ ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം. രാഷ്ട്രീയം പ്രമേയമാക്കിയ ചിത്രത്തിൽ നിരവധി താരങ്ങളും എത്തിയിരുന്നു. മാമച്ചൻ എന്ന പൊതുപ്രവർത്തകൻ പിന്നീട് മന്ത്രിയായി മാറുന്ന അവസരത്തിലാണ് ചിത്രത്തിന്റെ കഥാവസാനിച്ചത്. വൻ താര നിരയും ചിത്രത്തിൽ അണി നിരന്നിരുന്നു. നിക്കി ഗൽറാണി, ടിനി ടോം, അജു വർഗീസ്, കെ പി എ സി ലളിത തുടങ്ങിയ ശക്തമായ താരനിരയും ചിത്രത്തിൽ അണിനിരന്നിരുന്നു. സിനിമയുടെ നിർണ്ണായക വേഷത്തിൽ ആസിഫ് അലിയും ചിത്രത്തിൽ എത്തിയിരുന്നു. ഉള്ളാട്ടിൽ ഫിലിംസിന്റെ ബാനറിൽ ഉള്ളാട്ടിൽ ശശിധരൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം വീണ്ടും എത്തുമ്പോൾ ആരാധകർക്കും പ്രതീക്ഷകൾ ഏറെയാണ്. അത്രയധികം ജനശ്രദ്ധ നേടാൻ മാമച്ചൻ എന്ന ബിജുമേനോൻ കഥാപാത്രത്തിന് സാധിച്ചു. ചിത്രത്തിൽ കഥാപാത്രങ്ങൾ അഭിനയിച്ച വ്യക്തികൾ ഉണ്ടാകുമെന്ന വിവരരത്തെ സംബന്ധിച്ച് റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല.60 കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത ചിത്രം, പ്രതീക്ഷകൾ ഒന്നുമില്ലാതെ ഗംഭീര വിജയമാണ് നേടിയത്.