ഷൂട്ടിങ്ങിനിടെ സംഭവിച്ച അപകടത്തിൽ വീണ നായർക്ക് സംഭവിച്ചത് കണ്ടോ..!

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് വീണ നായർ.  തട്ടീം മുട്ടീം കുടുംബ പരമ്പരയിലൂടെ പ്രിയങ്കരിയായി മാറിയ താരം ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ആരാധകർക്ക് സുപരിചിതയായി തീർന്നത്.  ഈയടുത്ത് താരത്തിനു ഒരു റിയാലിറ്റി ഷോയിലേക്കിടെ  അപകടം സംഭവിച്ചിരുന്നു. ഇപ്പോൾ തനിക്കു വേണ്ടി  പ്രാർത്ഥിച്ചവർക്കും, വിവരങ്ങൾ അന്വേഷിച്ചവർക്ക്‌ നന്ദിയുമായാണ് വീണ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

“എനിക്ക് പറ്റിയ അപകടം അറിഞ്ഞ് ഒരുപാട് ആളുകൾ നേരിട്ടും അല്ലാതെയും വിവരങ്ങൾ തിരക്കുകയും എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തത് അറിയാൻ സാധിച്ചു.നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.  സർജറി നല്ല രീതിയിൽ കഴിയുകയും കുറച്ചുനാളത്തെ റസ്റ്റും ഫിസിയോയുമാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നതെന്നും നിങ്ങളുടെ പ്രാർത്ഥനയും സ്നേഹവും എന്നും കൂടെ ഉണ്ടാകണം എന്നാണ് വീണ പറഞ്ഞത്. നിരവധി ആരാധകരാണ് പോസ്റ്റിന് കമന്റുകൾ നൽകുന്നത്.

പ്രമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ട് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പരിപാടിയാണ് സൂപ്പർ ചലഞ്ച് സീരിയൽ താരങ്ങൾക്ക് വേണ്ടി ഔട്ട്ഡോറിൽ മത്സരങ്ങളും സജ്ജമാക്കിയിരുന്നു. ഇതിൽ കുടുംബ വിളക്ക് സീരിയൽ താരം ശരണ്യയും വീണ നായരുമാണ് ഒരുമിച്ച് മത്സരിച്ചത് ഇരുവരെയും കയറിൽ ബന്ധിപ്പിച്ച് രണ്ടു സൈഡിൽ നിന്നുള്ള പ്രോപ്പർട്ടി കളക്ട് ചെയ്യുകയാണ് ഗെയ്മിന്റെ ലക്ഷ്യം. ഒരാൾ മറ്റൊരാളെ വലിച്ചു കൊണ്ടു പോയാൽ മാത്രമേ വിജയിക്കുകയുള്ളൂ വീണ വിജയത്തോട് അടുക്കാറയപ്പോൾ മറിഞ്ഞു വീഴുകയായിരുന്നു ഇതോടെ നിലത്തുകിടന്ന് കരയുന്ന നടിയുടെ പ്രമോ വീഡിയോകളും പുറത്തുവരികയും ചെയ്രുന്നു,  ഇപ്പോൾ താരത്തിന് സംഭവിച്ച അപകടത്തെ കുറിച്ചാണ് താരം ഇപ്പോൾ പറഞ്ഞിരിക്കുന്നത്.