യക്ഷിയെ വിവാഹം ചെയ്യുന്ന മാന്ത്രികൻ, വെറൈറ്റി സേവ് ദി ഡേറ്റ് വീഡിയോയുമായി വീണ്ടും “അത്രേയ “

നിലനിന്നുപോന്ന  വിവാഹ സങ്കല്പങ്ങൾ മാറിമറിയുന്ന കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് പോകുന്നത്. ക്ഷണക്കത്തുകൾക്ക് പകരമായി സേവ് ദ ഡേറ്റ് വീഡിയോകൾ ആണ് ഇപ്പോൾ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത്. അത്തരത്തിൽ പുതുമ നിറക്കുന്ന ഒരു വെറൈറ്റി വീഡിയോയുമായാണ്. വരനും വധുവും എത്തിയിരിക്കുന്നത്.

മുത്തശ്ശി കഥകളും പഴങ്കഥകളും കേട്ടു വളർന്ന ഒരു കാലം നമുക്കുണ്ടായിരുന്നു, മുത്തശ്ശി യോടൊപ്പം മടിയിലിരുന്ന് യക്ഷി യുടെയും കഥകൾ കേട്ടിരുന്ന ഒരു കാലം. അത്തരത്തിലുള്ള ഒരു തീമിനെ ആസ്പദമാക്കിയാണ് ഈ സേവ് ദി ഡേറ്റ് വീഡിയോ,  നീലിയായി വധുവും മാന്ത്രികൻ ആയി വരനും എത്തുന്നു, പിന്നീട് യക്ഷിയെ തളച്ച മാന്ത്രികൻ യക്ഷിയെ തന്നെ വിവാഹം ചെയ്യാൻ പോകുന്നതും കാണാം. എന്തായാലും ഇതിനോടകം തന്നെ വെറൈറ്റി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

മിന്നൽ മുരളിയെ ആസ്പദമാക്കി സേവ് ദി ഡേറ്റ് വീഡിയോ പങ്കുവെച്ച അത്രയേ ഫോട്ടോഗ്രാഫി ഏജൻസിയാണ് ഈ തീമിന് പിന്നിൽ.  രാവ് എന്നാണ് വീഡിയോയുടെ പേര്. അഖിൽ ആനന്ദ്, അർച്ചന എന്നിവരുടെ വിവാഹത്തിന്റെ ഭാഗമായാണ് ഇ വെറൈറ്റി വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഏപ്രിൽ 28നായിരുന്നു ഇരുവരുടെയും വിവാഹം.