ചായ അടിക്കുന്നതിൽ നിങ്ങൾ സ്പെഷലിസ്റ്റ് ആണോ? നിങ്ങളെ ആഷിക് അബുവിന് ആവശ്യമുണ്ട്

ചായ അടിക്കുന്നതിൽ നിങ്ങൾ സ്പെഷലിസ്റ്റ് ആണോ എന്നാൽ നിങ്ങൾക്കും അഭിനേതാവാം. വെറൈറ്റി കാസ്റ്റിംഗ് കാൾ പങ്കുവെച്ച് സംവിധായകൻ ആഷിക് അബു.  അഭിനേതാക്കളെ ആവശ്യമുണ്ട് എന്ന് പറഞ്ഞ് ആഷിക് അബു പങ്കു വെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആഷിക് അബുവിന്റെ പുതിയ പ്രോജക്ട് ആയ  നീലവെളിച്ചം എന്ന ചിത്രത്തിന് വേണ്ടിയാണ് ഇപ്പോൾ സംവിധായകൻ ഇങ്ങനെ ഒരു പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

പ്രിയരെ,
1964ലെ ഒരു കേരളീയ ഗ്രാമത്തിലെ ലളിതസുന്ദരമായ ഒരു ഹോട്ടലിലേക്ക് ഒരു സ്റ്റൈലൻ ഹോട്ടൽ മാനേജരെയും, ചായ അടിക്കുന്ന വമ്പനെയും ഹോട്ടലിൽ പണിയെടുക്കാൻ ആയി 2 പയ്യന്മാരെയും ആവശ്യമുണ്ട്, ഇത് കൂടാതെ റിക്ഷാ വാലി കാരെയും, വേലക്കാരിയും, ബാങ്ക് ഉദ്യോഗസ്ഥരെയും,  കോളേജ് വിദ്യാർഥികളെയും ആവശ്യം ഉണ്ടെന്നും അവർക്കുവേണ്ട പ്രായപരിധിയും ഇതിൽ നിശ്ചയിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ തസ്തികകളിൽ അഭിനയിച്ചു തകർക്കാൻ കഴിവുള്ള ആളുകളെ  ക്ഷണിച്ചുകൊള്ളുന്നു  എന്ന് പറഞ്ഞാണ് സംവിധായകൻ കാസ്റ്റിംഗ് കാൾ പങ്കുവെച്ചിരുന്നത്.

പ്രശസ്ത നോവലിസ്റ്റായ വൈക്കം മുഹമ്മദ് ബഷീറിന്റെ  നീലവെളിച്ചം എന്ന ചെറുകഥയാണ് വീണ്ടും സിനിമയാക്കാൻ പോകുന്നത് ചിത്രത്തിൽ ടോവിനോ തോമസും ആസിഫ് അലിയും ആണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പിണറായി ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ അവിടെയുള്ള ഒരു പ്രാചീന ബാംഗ്ലാവ്  പ്രത്യേകം മോഡിപിടിപ്പിച്ചു കൊണ്ടിരിക്കുകയാണ്.  വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കി വിൻസെന്റ് മാഷ് സംവിധാനം ചിത്രമായിരുന്നു ഭാർഗവീനിലയം.  അതിന്റെ റീമേക്കാണ് നീല വെളിച്ചം. ചിത്രത്തിൽ മധു അവതരിപ്പിച്ച കഥാപാത്രത്തെ ടോവിനോയും പ്രേംനസീർ ചെയ്ത കഥാപാത്രം ആസിഫ് അലിയും അവതരിപ്പിക്കും എന്നാണ് സൂചന.  സൗബിൻ ആണ് ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടതിൽ മറ്റൊരു താരം.