വൈക്കം വിജയലക്ഷ്മിക്ക് കാഴ്ചശക്തി തിരിച്ചു കിട്ടുമെന്ന സന്തോഷ വാർത്ത വെച്ച് വിജയലക്ഷ്മിയുടെ കുടുംബം

വൈക്കം വിജയലക്ഷ്മിക്ക് കാഴ്ചശക്തി തിരിച്ചു കിട്ടുമെന്ന സന്തോഷ വാർത്ത വെച്ച് വിജയലക്ഷ്മിയുടെ കുടുംബം. ഗായകനായ എംജി ശ്രീകുമാർ നടത്തിയ ചാനൽ   പരിപാടിയിലാണ് വിജയലക്ഷ്മിയുടെ പിതാവായ വി മുരളീധരൻ ഇക്കാര്യം വ്യക്തമാക്കിയത്.  ട്രീറ്റ്മെന്റ് കാര്യങ്ങൾ എന്തൊക്കെയായി എന്ന് ചോദിച്ചപ്പോഴായിരുന്നു ഈ കാര്യം വെളിപ്പെടുത്തിയത്. യുഎസിൽ പോയി ഡോക്ടറെ കാണിച്ചിരുന്നുവെന്നും ബ്രെയിനിന്റെയും ഞെരമ്പിന്റെയും കുഴപ്പം ആയിരുന്നുവെന്നും. ഇപ്പോൾ അതെല്ലാം മരുന്നുകഴിച്ച് ഭേദം ആയെന്നും റെറ്റിനക്കാണ്   പ്രശ്നമെന്നും ഇസ്രായേലിൽ ആർട്ടിഫിഷ്യലായ്  റെറ്റിന കണ്ടുപിടിച്ചിട്ടുണ്ട് എന്നും അടുത്തവർഷം ചികിത്സക്കായി അമേരിക്കയിലേക്ക് പോകുമെന്നും. വിജയ ലക്ഷ്മിയുടെ പിതാവ് പറഞ്ഞു. ചെറുതായി വെളിച്ചം കാണാൻ ഇപ്പോൾ സാധിക്കുന്നുണ്ടെന്ന സന്തോഷ് വിവരം വിജയലക്ഷ്മിയും പങ്കുവെച്ചിരുന്നു. കാഴ്ചശക്തി കിട്ടിയാൽ ആരെയാണ് ആദ്യമായി കാണാൻ ആഗ്രഹം എന്ന് ചോദിച്ചപ്പോൾ  മാതാപിതാക്കളെയും ഗുരുക്കന്മാരെയും കാണണമെന്നാണ് വിജയലക്ഷ്മി പറഞ്ഞത്

ഐഡിയ സ്റ്റാർ സിംഗർ എന്ന  റിയാലിറ്റി ഷോയിലൂടെ പാട്ടിന്റെ ലോകത്തേക്ക് കടന്നു വന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി. പിന്നീട് സിനിമകളിലും മറ്റുമായി നിരവധി ഗാനത്തിലൂടെ പ്രേക്ഷകഹൃദയം വരാൻ വൈക്കം വിജയലക്ഷ്മിക്കായി.