ദുൽഖർ സൽമാൻ ചോദിച്ചിട്ട് പോലും ഈ കാർ നൽകിയില്ല, കാരണം പറഞ്ഞ് നിർമ്മാതാവ് വി. വി ബാബു

ദുൽഖർ സൽമാൻ ചോദിച്ചിട്ട് പോലും ഈ കാർ നൽകിയില്ല, കാരണം പറഞ്ഞ് നിർമ്മാതാവ് വി. വി ബാബു 1966 മോഡൽ കോറോണാ ഡീലക്സ് കാറിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ബാബു.
കാർട്ടൂണിസ്റ്റ് ആർ കെ ലക്ഷ്മണിന് ജപ്പാൻ സന്ദർശനത്തിനിടെ അവിടുത്തെ കോൺസുലേറ്റ് സമ്മാനമായി നൽകിയതാണ് ഈ ഡീലക്സ് കാർ. ഇത് അധികകാലം അദ്ദേഹം ഉപയോഗിച്ചില്ല എന്നും, ലക്ഷ്മണനെ കാണാൻ ചെല്ലുമ്പോൾ ഒക്കെ വീടിന്റെ മൂലയിൽ കിടക്കുന്ന കാറിനെ കണ്ടാണ് ഞാനീ കാറിനെക്കുറിച്ച് ചോദിക്കുന്നതും അത് വാങ്ങുന്നത് എന്നും നിർമ്മാതാവായ ബാബു പറഞ്ഞു.
1988ൽ 40,000രൂപ കൊടുത്താണ് കാർ സ്വന്തമാക്കിയത് എന്നും, നാലുപേർക്ക് സുഖമായിരിക്കാം എന്നും എയർകണ്ടീഷൻ റേഡിയോ സംവിധാനങ്ങളും ഉണ്ടെന്നും ബാബു പറഞ്ഞു .
കെയർ ഓഫ് സൈറാബാനു അടക്കം മൂന്ന് സിനിമകളിൽ ഈ കാറ് ഉപയോഗിച്ചിട്ടുണ്ടെന്നുംഅദ്ദേഹം പറഞ്ഞു.

കാറുകളെ വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ് ദുൽഖർ സൽമാൻ,  പ്രത്യേകിച്ച് പഴയ മോഡൽ കാറുകളെ, ഈ കാറിനെ കുറിച്ച് അറിഞ്ഞ ദുൽഖർ സൽമാൻ സഹായിയെ വിട്ടു വിലക്ക് ചോദിച്ചെങ്കിലും താൻ കൊടുക്കാൻ തയ്യാറായില്ല എന്നാണ് ബാബു പറയുന്നത്.

സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രത്തിലും ഈ കാർ മോഹൻലാൽ കഴുകുന്ന സീൻ ഉണ്ടായിരുന്നെന്നും അദ്ദേഹത്തിനും കാർ വളരെ ഇഷ്ടമായെന്നും നിർമ്മാതാവായ വി. വി. ബാബു പറഞ്ഞു.മാധ്യമം  ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.