ഉഷയെ ഏറ്റെടുത്തതിൽ സന്തോഷം, വിശേഷങ്ങൾ പങ്കുവെച്ച് ഷെല്ലി കിഷോർ

ഷിബുവിന്റെ ഉഷയെ ആരും മറന്നു കാണില്ല. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി യിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ഷെല്ലി കിഷോർ. ഇപ്പോൾ താരം തന്നെ തന്റെ കുടുംബവിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്, തിരുവനന്തപുരം സ്വദേശിയായ ഷെല്ലി, അച്ഛൻ ദുബായിൽ എൻജിനീയർ ആയിരുന്നതിനാൽ താരത്തിന് ബാല്യവും ചെറുപ്പകാലം എല്ലാം വിദേശത്തായിരുന്നു. അതുകൊണ്ടുതന്നെ നാട്ടിലെ ഓർമ്മകളും ഷെല്ലിക്ക് പ്രിയമുള്ള തായിരുന്നു. കലാകായിക രംഗത്ത് സജീവമായ താരം നാടകം സ്പോർട്സ് എല്ലാത്തിനും സ്കൂളിൽ പഠിക്കുമ്പോൾ തന്നെ മുൻപന്തിയിലായിരുന്നു.

പിന്നീട് ഏഷ്യാനെറ്റിലെ കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സു കീഴ്പ്പെടുത്താൻ താരത്തിനായി. പിന്നീട് കേരള കഫെ എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലും താരം എത്തി. തങ്ക മീനുകൾ എന്ന തമിഴ് ചിത്രം താരത്തിന്റെ കരിയർ ബ്രേക്ക് ആയിരുന്നു ഈ ആദ്യത്തെ തമിഴ് ചിത്രത്തിന് ദേശീയ പുരസ്കാരവും നേടിയിരുന്നു. ഇപ്പോൾ മിന്നൽ മുരളി യിലെ ഉഷഎന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടാൻ ഷെല്ലിക്കായി. ഷിബുവും ഉഷയെയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു എന്നുതന്നെ പറയാം.

ഇപ്പോൾ താരം തൈക്കാട്ട് വീട്ടിലാണ് താമസം താരത്തിനൊപ്പം മകനും അമ്മയും ഉണ്ട്, അമ്മയും മകനും ആണ് ഷെല്ലി ക്കൊപ്പം ഷൂട്ടിങ്ങിന് വരുന്നത് ഇപ്പോൾ ഇവർ മൂന്നുപേരും ഒരുമിച്ചാണ് ജീവിതം മുന്നോട്ടു പോകുന്നത്, തന്റെ മകൻ അഭിനയത്തിന് പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും ഷെല്ലി പറഞ്ഞിട്ടുണ്ട്. ഉഷയെ ആരാധകർ ഏറ്റെടുത്തതിൽ വളരെ സന്തോഷമുണ്ടെന്നും, നന്ദിയുണ്ടെന്നും ഷെല്ലി പറഞ്ഞു .