പൊളി ലുക്കിൽ ഉണ്ണി മുകുന്ദൻ, കലക്കിയെന്ന് ആരാധകർ

പൊളി ലുക്കിൽ ഉണ്ണി മുകുന്ദൻ, കലക്കിയെന്ന് ആരാധകർ. ഉണ്ണി മുകുന്ദൻ തന്നെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ഒരു ചെറിയ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ബ്ലാക്ക് കോട്ടും കൂളിംഗ് ഗ്ലാസും ഒക്കെയായി കൂളായി കടന്നുവരുന്ന ഉണ്ണിയുടെ സ്റ്റൈലിഷ് വീഡിയോയാണ് ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് വീഡിയോ കമന്റുകളുമായി എത്തുന്നത്.
വളരെ  ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് ഉണ്ണിമുകുന്ദൻ.  നന്ദനത്തിന്റെ തമിഴ് റീമേക്കിലൂടെയാണ് താരം അഭിനയരംഗത്തേക്ക് ചുവടു വെച്ചത്.  പിന്നീട് മലയാള സിനിമയിൽ നിരവധി സിനിമകളിലൂടെ താരം തിളങ്ങിനിന്നിരുന്നു.
മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ  ഉണ്ണി നായകനായ മേപ്പടിയാൻ 2022 ജനുവരി 14ന് തിയറ്ററുകളിലെത്തും. മോഹൻലാൽ ആണ് ഈ വിവരം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത് . വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം  ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണിമുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ അഞ്ജു കുര്യൻ ആണ് നായികയായെത്തുന്നത്. സൈജു കുറുപ്പ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി,  കൃഷ്ണപ്രസാദ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൽ പറയുന്നത്.