വിദ്യാർത്ഥികൾകളെ പുഷ്അപ്പ് മത്സരത്തിൽ മലർത്തിയടിച്ച് ഉണ്ണി മുകുന്ദൻ

വിദ്യാർത്ഥികൾകളെ പുഷ്അപ്പ് മത്സരത്തിൽ മലർത്തിയടിച്ച് ഉണ്ണി മുകുന്ദൻ. ഉണ്ണി നായകനാകുന്ന മേപ്പടിയാൻ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പാലക്കാട് അഹല്യ കോളേജിൽ എത്തിയതായിരുന്നു ഉണ്ണി. അതിനിടയിലാണ് കോളേജ് വിദ്യാർത്ഥികളുമായി പുഷ് അപ്പ് എടുക്കുന്നത് ഉണ്ണിയുടെ കൂടെ ചില വിദ്യാർഥികളും മത്സരത്തിൽ പങ്കെടുത്തിരുന്നു.

പിന്നീട് ഒരു വാശിയേറിയ പോരാട്ടം ആയിരുന്നു അവിടെ നടന്നത്. ചില വിദ്യാർത്ഥികൾ പുഷ് അപ്പ് എടുത്ത് തളർന്നെങ്കിലും അവസാനം വരെ പിടിച്ച് നിന്ന് ഉണ്ണിമുകുന്ദൻ മത്സരത്തിന് വിജയിക്കുകയായിരുന്നു. ഹർഷാരവത്തോടു കൂടിയാണ് ഉണ്ണി മുകുന്ദൻ വിജയിക്കുന്ന രംഗങ്ങൾ വിദ്യാർത്ഥികൾ ഏറ്റെടുത്തത്.

ഉണ്ണിയെ കൂടാതെ മേപ്പടിയാൻ എന്ന ചിത്രത്തിലെ നായികയായ അഞ്ജു കുര്യനും ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരും പ്രമോഷന്റെ ഭാഗമായി കോളേജിൽ എത്തിയിരുന്നു. ഉണ്ണിമുകുന്ദൻ ഫിലിം സിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു മോഹൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പക്കാ ഫാമിലി എന്റർടൈൻമെന്റ് ചിത്രമാണ് മേപ്പടിയാൻ. ചിത്രത്തിൽ ഇന്ദ്രൻസ്, സൈജു കുറുപ്പ്, കലാഭവൻ ഷാജോൺ, മേജർ രവി, ശ്രീജിത്ത് രവി, മനോഹരി അമ്മ തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നുണ്ട്. ഒരു സാധാരണക്കാരന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമയിൽ ഉള്ളത്.2022 ജനുവരി 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

https://www.youtube.com/watch?v=ekiIB6mqzKQ