ഉണ്ണി മുകുന്ദന്റെ കാമുകി, കെഎസ്ആർടിസിക്ക് മുന്നിൽ സുബിയുടെ ചിത്രത്തിന് ട്രോൾ മഴ

മലക്കപ്പാറയിലേക്കു പോകുന്ന കെ. ആർ. ടി. സിക്കു മുന്നിൽ നിൽക്കുന്ന സുബി സുരേഷിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുത്. നീല ടീഷർട്ടും ത്രീ ഫോർത്തും, തലയിൽ ഒരു തൊപ്പിയും ധരിച്ചു നിൽക്കുന്ന സുബി സുരേഷിനെയും ചിത്രത്തിൽ കാണാൻ സാധിക്കും. നിരവധിപേരാണ് ചിത്രത്തിന് കമന്റ് നൽകുന്നത്. നിരവധി ട്രോളുകൾ ചിത്രത്തിനു താഴെയായി ആരാധകർ നൽകുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ കാമുകി എന്നൊക്കെ നിരവധി പേർ കമന്റ് ഇട്ടിട്ടുണ്ട്. സുബി ഉണ്ണി മുകുന്ദന് എഴുതിയ കത്ത് ഈ അടുത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഹാസ്യ താരം ആയാണ് സുബി സുരേഷ് മലയാളിയുടെ മനസ്സ് കീഴടക്കിയത്. സിനിമാല, ജയറാം ചിത്രം കനകസിംഹാസനം മോഹൻലാൽ ചിത്രം ഡ്രാമ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്താൻ സുബിക്കായി. ഇത്രയും കാലം വിവാഹം കഴിയാത്തത് പ്രണയിക്കാൻ പറ്റിയ ഒരാളെ കിട്ടാത്തതുകൊണ്ടാണ് സുബി പറഞ്ഞിരുന്നത്. വീട്ടുകാർ എല്ലാത്തിനും തയ്യാറായ് നിൽക്കുകയാണെങ്കിലും സുബി മാത്രമാണ് സമ്മതിക്കാത്തത് എന്ന് ആണ് നടിയുടെ സഹോദരനും പറഞ്ഞിരുന്നു. സുബിയുടെ ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയിൽ വൈറൽ ആയത്.