മുല്ലപ്പൂ ചൂടി കസവ് സാരിയിൽ രാജ്യാന്തര ചലചിത്രമേളയിൽ തിളങ്ങി ഭാവന

സെറ്റ് സാരിയും മുല്ലപ്പൂ ചൂടി വന്ന ആ പെൺകുട്ടിയെ ആരും നോക്കി നിന്നു പോകും അതു വേറെ ആരുമല്ല നമ്മുടെ പ്രിയതാരം ഭാവനയാണ്. കഴിഞ്ഞ ദിവസം നടന്ന 26-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് എത്തിയ ഭാവനയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരം തന്നെ ഇൻസ്റ്റാഗ്രാം പേജിലൂടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട് നാടൻ ലുക്കിൽ വളരെ സുന്ദരിയായാണ് താരം എത്തിയത്.

പ്രതികൂല സാഹചര്യങ്ങളിൽ പോരാടുന്ന സ്ത്രീകൾക്കും താരം ആശംസകൾ നേർന്നിട്ടുണ്ട്. അന്താരാഷ്ട്ര ചലചിത്രമേളയുടെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അതോടൊപ്പം എല്ലാവർക്കും ഭാവന നന്ദി പറയുകയും ചെയ്തു.

മലയാളസിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് ഭാവന. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയരംഗത്തേക്കു കടന്നുവന്നത്. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിനായി. വിവാഹശേഷം മലയാള സിനിമയിൽ നിന്ന് വിട്ട് മാറിയ താരം അഞ്ച് വർഷത്തിന് ശേഷം വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ആദിൽ മൈമൂനത്ത് സംവിധാനം ചെയ്യുന്ന ” ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന് “. ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരവിന് ഒരുങ്ങുന്നത്. ഷറഫുദ്ദീനും ഭാവനയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.