കളർ ഫുൾ ഡ്രെസ്സിൽ ടോവിനോ, തല്ലു മാലയുടെ പോസ്റ്റർ പുറത്തിറങ്ങി

ടോവിനോ തോമസ് നായകനാകുന്ന തല്ലുമാല എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. “മണവാളൻ വസീം ഓൺ ദി ഫ്ലോർ ” എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയിട്ടുള്ളത്. കളർ ഫുൾ വസ്ത്രം ധരിച്ച് കാറിനു മുകളിൽ ഇരിക്കുന്ന ടോവിനോയും പോസ്റ്ററിൽ കാണാം.

മണവാളൻ വസിം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ടോവിനോ എത്തുന്നത്.ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. മുഹ്സിൻ പരാരിയും അഷ്‌റഫ്‌ ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്റണി,  ഓസ്റ്റിൻ, അസീം ജമാൽ എന്നീ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

രണ്ടുവർഷം മുൻപ് ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത് എന്നാൽ  പിന്നീട് താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. വിഷ്ണു വിജയ് ആണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്, മുഹ്സിൻ പരാരിയാണ് ഗാനരചന നടത്തിയിരുന്നത്, എഡിറ്റിംഗ് നടത്തിയിരിക്കുന്നത് നിഷാദ് യൂസഫ് ആണ്, ചിത്രത്തിന്റെ കലാസംവിധാനം നടത്തുന്നത് ഗോകുൽദാസ് ആണ്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ചായഗ്രഹകൻ. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്.