ഞാൻ ഈ ചിത്രങ്ങൾ ഫ്രെയിം വയ്ക്കാൻ പോകുന്നു സൂപ്പർ താരങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കു വെച്ച് ടോവിനോ

ഞാൻ ഈ ചിത്രങ്ങൾ ഫ്രെയിം വയ്ക്കാൻ പോകുന്നു സൂപ്പർ താരങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കു വെച്ച് ടോവിനോ

മലയാളത്തിന്റെ പ്രിയ താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രിയ നടൻ ടോവിനോ. മലയാളത്തിലെ രണ്ടു സൂപ്പർഹീറോക്കൊപ്പം… ലാലേട്ടനും.. മമ്മൂക്കയും.. ഞാനിത് ഫ്രെയിം ചെയ്തു എന്റെ സ്വീകരണമുറിയിൽ എന്നെന്നേക്കുമായി സൂക്ഷിക്കാൻ പോകുകയാണെന്നും, ഇതെനിക്ക് വിലമതിക്കാനാവാത്ത നിമിഷമമാണെന്ന് പറഞ്ഞു കൊണ്ടാണ് ചിത്രങ്ങൾ ടോവിനോ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

കൊച്ചിയിൽ നടന്ന താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരങ്ങൾ,  ഞായറാഴ്ച നടന്ന അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും എതിരാളികൾ ഇല്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ വൈസ് പ്രസിഡന്റ് അടക്കം അഞ്ചു വനിതകൾ കമ്മിറ്റിയിൽ ഉണ്ട് . ഈ സ്ഥാനത്തേക്ക് മത്സരിച്ച ശ്വേതാമേനോൻ മണിയൻപിള്ളരാജു ജയിച്ചിരുന്നു,  ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച വിജയ് ബാബുവും, ലാലും വിജയിച്ചിരുന്നു.

ട്രഷറർ സിദ്ദീഖ് ജോയിന്റ് സെക്രട്ടറി ജയസൂര്യയും ആണ്. കമ്മിറ്റിയിലെ 11 പേരിൽ നാലു പേർ വനിതകളാണ്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന ചിത്രമാണ് ടോവിനോയുടെ റിലീസ് ചെയ്യാനുള്ളത്.  ഒരു സൂപ്പർ ഹീറോ പരിവേഷത്തോടെ ഇറങ്ങുന്ന ചിത്രമാണിത്.ഡിസംബർ 24ന് ചിത്രം ഒ. ടി. ടി യിലൂടെ റിലീസ് ചെയ്യുന്നത്.