ടോവിനോ തോമസ് നായകനായി എത്തുന്ന വാശിയുടെ ചിത്രീകരണം പൂർത്തിയായി

ടോവിനോ തോമസ് നായകനായി എത്തുന്ന വാശിയുടെ ചിത്രീകരണം പൂർത്തിയായി, ടോവിനോയുടെ സുഹൃത്തും ചിത്രത്തിന്റെ സംവിധായകനായ വിഷ്ണു ജി രാഘവിനും ആശംസകൾ നേരുന്ന് കൊണ്ട് ടോവിനോ ഒരു കുറിപ്പും സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിട്ടുണ്ട്.

സംവിധായകനെന്ന നിലയിൽ ആദ്യ സംരംഭത്തിൽ സുഹൃത്ത് വിഷ്ണുരാഘവിനൊപ്പം കൈകോർത്തതിൽ അതിയായ സന്തോഷമുണ്ട്. വാശിയെ ഏറ്റവും അവിസ്മരണീയമാക്കിയതിന്, സഹനടനായ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും നന്ദി.ഈ സിനിമ വളരെ പ്രസക്തമായ ചിലത് ചിത്രീകരിക്കുന്നു, അതെല്ലാം ഉടൻ തന്നെ നിങ്ങളിലേക്ക് എത്തും! എന്ന് പറഞ്ഞ് ഒരു കുറിപ്പും ടോവിനോ പങ്കു വെച്ചിട്ടുണ്ട്,

ചിത്രത്തിൽ ടോവിനോയുടെ നായികയായെത്തുന്നത് കീർത്തി സുരേഷാണ്. ചിത്രം നിർമ്മിക്കുന്നത് രേവതി കലാമന്ദിർ ആണ്,അച്ഛൻ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായിട്ടാണ് നായികയാവുന്നത്. ചിത്രത്തിന്റെ എഡിറ്റിങ് ചെയ്തിരിക്കുന്നത് മഹേഷ് നാരായണൻ ആണ്. ചിത്രത്തിൽ അനു മോഹനും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

മേനക സുരേഷ് രേവതി സുരേഷ് ചേർന്നാണ് ചിത്രത്തിന്റെ സഹ നിർമ്മാണം നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കൈലാസ് മേനോൻ ആണ്.ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയാണ് ടോവിനോയുടെ അടുത്ത് റീലിസ് ചെയ്തത്. കോവിഡ് സാഹചര്യം മുൻനിർത്തി ടോവിനോ ചിത്രം നാരദന്റെ റിലീസ് നീട്ടിയിരുന്നു.