ചങ്ങാതി നന്നായാൽ കണ്ണാടി അത്ര ക്ലിയർ അല്ലേലും കുഴപ്പം ഇല്ലത്രേ

ടോവിനോ  സുഹൃത്തുമായി പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റടുത്തിരിക്കുന്നത്. “ചങ്ങാതി നന്നായാൽ കണ്ണാടി അത്ര ക്ലിയർ അല്ലേലും കുഴപ്പം ഇല്ലത്രേ ” എന്ന തലകെട്ടോടുകൂടിയാണ് ടോവിനോ ഈ ചിത്രം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. അരുൺ സുഗതൻ സുഹൃത്തുമായി ഒപ്പം നിൽക്കുന്ന ചിത്രമാണ് ടോവിനോ പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തിന്റെ കൂടെയുള്ള ചിത്രങ്ങൾ ഇതിന് മുൻപും ഷെയർ ചെയ്തിട്ടുണ്ട്. ക്യാപ്ഷൻ സിംഗം എന്ന തലക്കെട്ട് രമേശ്‌ പിഷാരടിയിൽ നിന്നും മാറ്റി ടോവിനോക്ക് നൽകേണ്ടി വരുമോ എന്ന കമന്റുകളും ചിത്രത്തിനടിയിൽ ഉണ്ട്.വെറൈറ്റി കമന്റ്‌ കൊണ്ട് ജനശ്രദ്ധ നേടിയ താരമാണ് രമേശ് പിഷാരടി.

ഗോദക്ക് ശേഷം  ടോവിനോ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നിങ്ങൾ മുരളി ഇതാണ് ടോവിനോയുടെ അടുത്ത് പ്രദർശനത്തിന് എത്താൻ  ഇരിക്കുന്ന ചിത്രം. മലയാളത്തിനു പുറമേ തെലുങ്ക്,കന്നട,ഹിന്ദി, തമിഴ് ഭാഷകളിലും ചിത്രം നിർമ്മിച്ചിരുന്നു.
മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ ചിത്രമെന്ന വിശേഷണത്തോടു കൂടിയാണ് മിന്നൽ മുരളി എത്തുന്നത്.

ഗുരു സോമസുന്ദരമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്, ചിത്രത്തിൽ അജു വർഗീസ്,ബൈജു,ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.  ചിത്രത്തിന്റെ  തിരക്കഥ രചിച്ചിരിക്കുന്നത് അരുൺ അനിരുദ്ധൻ,  ജസ്റ്റിൻ മാത്യു എന്നിവരാണ്. വീക്കെൻഡ് ബ്ലോക്ക്‌ ബ്ലാസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത് .ഡിസംബർ 24 ന് നെറ്റ് ഫിളിക്സിലൂടെയാണ്‌ ചിത്രം റീലിസ് ചെയ്യുന്നത്.