മനുഷ്യന്റെ പരിണാമം കുരങ്ങില്‍ നിന്നാണെന്ന് പറയുന്നത് വെറുതെയല്ല. മനുഷ്യനെക്കാള്‍ ബുദ്ധിയുള്ള മൃഗങ്ങളാണ് കുരങ്ങ് വര്‍ഗത്തില്‍ പെട്ട എല്ലാതും. മനുഷ്യനെ അതെരീതിയില്‍ അനുകരിക്കുന്നതില്‍ അഗ്രകണ്യരാണ് ഇവര്‍. അത്തരത്തില്‍ മുന്‍ പന്തിയിലാണ് ചിമ്പാന്‍സി.
ചിമ്പാന്‍സി മനുഷ്യനെ പോലെ പെരുമാറുന്ന പല വീഡിയോകളും നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി തുണി അലക്കുന്ന കാര്യം ചിന്തിച്ച നോക്കിക്കേ… തുണിയലക്കുന്നതില് ഇപ്പോള്‍ എന്താണ് ഇത്ര പ്രത്യേകത എന്ന് തോന്നുന്നുണ്ടോ? എല്ലാവരും ചെയ്യുന്ന കാര്യമല്ലേ. എന്നാല്‍ ഒരു ചിമ്പാന്‍ തുണിയലക്കുന്നത് കണ്ടിട്ടുണ്ടോ നിങ്ങള്‍. എന്നാല്‍ മനുഷ്യരെക്കാളും അടിപൊളിയായി ഒരു ചിമ്പാന്‍സി തുണിയലക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
വീഡിയോയില്‍ ഒരു ചിമ്പാന്‍സി തുണി അലക്കുകയാണ്. മനുഷ്യര്‍ ചെയ്യുന്നത് പോലെ തന്നെ ആദ്യം ആ മഞ്ഞ ടീഷര്‍ട്ടില്‍ വെള്ളമാക്കുന്നു. പിന്നീട് സോപ്പ് ഉപയോഗിച്ച് കൊണ്ട് അത് വൃത്തിയാക്കാന്‍ ശ്രമിക്കുന്നു. അതും പോരാഞ്ഞ് പിന്നീട് ഒരു ബ്രഷ് ഉപയോഗിച്ച് അത് ഒന്നുകൂടി വൃത്തിയാക്കുകയാണ്. എങ്ങനെയാണോ മനുഷ്യര്‍ തുണിയലക്കുന്നത് അതുപോലെ തന്നെയാണ് ചിമ്പാന്‍സിയും തുണിയലക്കുന്നത്. സച്ചിന് ശര്‍മ്മ എന്ന യൂസര്‍നെയിമില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. കണ്ട് നോക്കൂ…