ഇങ്ങനെ ഒരു കോളേജും പ്രിൻസിപ്പാളും നിങ്ങൾ വേറെ എവിടെയും കണ്ടിട്ടുണ്ടാവില്ല😍😍😛😛 ഒരുപാട് കണ്ട് പഠിക്കാൻ ഉണ്ട് ഇവിടുന്ന്😁

ഇങ്ങനെ ഒരു കോളേജും പ്രിന്‍സിപ്പാളും നിങ്ങള്‍ വേറെ എവിടെയും കണ്ടിട്ടുണ്ടാവില്ല

കോളേജ് ലൈഫ് ഒരടി പൊളി ഫീലിങ്‌സ് ആണ്. പഠിക്കാണേല്‍ ഗവണ്‍മെന്റ് കോളേജില്‍ പഠിക്കണം. എല്ലാ ഫ്രീഡങ്ങളുമുള്ള സ്ഥലമാണ് ഗവണ്‍മെന്റ് കോളേജ് എന്നാണ് നമ്മള്‍ കേട്ടിട്ടുള്ളത്. പഠനവും, രാഷ്ട്രീയവും സര്‍ഗാത്മകതയും ഒരു പോലെ വളര്‍ത്തുന്ന ഇടം.

എന്നാല്‍ ഇത്രയും നമ്മള്‍ കണ്ടതും കേട്ടതുമായ കോളേജ് കഥകളില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു എംബിഎ കോളേജാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. പ്രിന്‍സിപ്പാളിനെ വരെ ചേട്ടനെപോലെ കണ്ട് പേര് വിളിച്ച് തോളില്‍ കൈയ്യിട്ട് നടക്കാന്‍ സ്വതന്ത്ര്യം ഉള്ള ഒരു കോളേജ്. ലവ് ലാന്റ് എന്നാണ് ഈ കോളേജിനെ അറിയപ്പെടുന്നത് തന്നെ.

കുട്ടികള്‍ക്ക് യാതൊരു നിയന്ത്രണങ്ങളും വെക്കാതെ അവരെ സുഹൃത്തുക്കളെ പോലെ കാണുന്ന അധ്യാപകര്‍. കുട്ടികള്‍ക്ക് സ്വന്തമായി ജിം, സ്വിമിംങ് പൂള്‍, പുകവലിക്കാനായി ഒരു പ്രൈവറ്റ് സ്‌പേസ്, തുടങ്ങി എവിടെയും കേട്ടിട്ടില്ലാത്ത പല വിചിത്ര കാഴ്ച്ചകളുമാണ് ഈ കോളേജിന്റെ പ്രത്യേകത.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ ബില്‍ഡിങില്‍ വാര്‍ഡന്‍ പോലും ഇല്ലാതെ ഹോസ്റ്റല്‍ എന്നുള്ളതൊക്കെ ഇവിടെ മാത്രം കണ്ട് വരുന്ന പ്രത്യേകതയാണ്. അത് പോലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായി ഫാം, മീന്‍ കുളം എന്നിങ്ങനെ ഇനിയുമുണ്ട് സവിശേഷതകള്‍ ഏറെ. അവയല്ലൊം അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ട് നോക്കൂ…