ഈ മെമ്പർ ആളുകൊള്ളാം ‘മെമ്പർ രമേശൻ ഒൻപതാം വാർഡ്’ റിലീസ് ചെയ്തു

അർജുൻ അശോകൻ നായകനാവുന്ന ‘മെമ്പർ രമേശൻ ഒൻപതാം വാർഡ്’ തിയേറ്ററുകളിലെത്തി . ബോബൻ & മോളി എന്റർറ്റൈൻമെന്സിന്റെ ബാനറിൽ ബോബനും മോളിയും നിർമ്മിക്കുന്ന ഈ കോമഡി ചിത്രം കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്തത് നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്നാണ്. ചിത്രത്തിൽ ചെമ്പൻ വിനോദ്, ശബരീഷ് വർമ്മ, ജോണി ആന്റണി, സാബുമോൻ, മാമുക്കോയ, ഇന്ദ്രൻസ്, ഗായത്രി അശോക് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ദീപു ജോസഫ് എഡിറ്റിംഗും എൽദോ ഐസക് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.
കൈലാസാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

 

ചിത്രത്തിലെ ‘അലരേ’ എന്നു തുടങ്ങുന്ന ഗാനം ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. മലയാള സിനിമയിലെ പാട്ടു പാടുന്ന അഭിനേതാക്കളുടെ നിരയിലേക്ക് ഇനി അർജ്ജുൻ അശോകനെയും ചേർത്ത് വെക്കാം. ‘മെമ്പർ രമേശന് വേണ്ടി അർജുനും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ഒ.എം രമേശൻ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ് മെമ്പർ രമേശൻ. വളരെ മികച്ച അഭിപ്രായം ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടരിക്കുന്നത്

https://youtu.be/Ua7l4plnMrQ