ദുൽഖർ സൽമാൻ ചിത്രം ഹേയ് സിനാമിക പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

നവാഗതയായ ബൃന്ദ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമാണ് സിനാമിക .ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അദിതി റാവു ഹൈദരി ടൈറ്റിൽ റോളിലും ദുൽഖർ സൽമാൻ, കാജൽ അഗർവാൾ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറെ നാളായി കാത്തിരുന്ന തമിഴ് ചിത്രം ആണ് ഹേയ് സിനാമിക ബൃന്ദ സംവിധാനം ചെയ്ത സിനാമിക ഒടുവിൽ മാർച്ച് 3 ന് സിനിമാ റിലീസ് ചെയ്തു. ദുൽഖർ സൽമാൻ,

അദിതി റാവു ഹൈദരി എന്നീ ദമ്പതികളെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രത്തിന് രാവിലെ മുതൽ ട്വിറ്ററിൽ ആരാധകരിൽ നിന്ന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നുണ്ട്. ദുൽഖറിന്റെ സിനിമയുടെ കൂടെ തന്നെ മമ്മൂട്ടി ഏറെ പ്രചാരം നേടിയ ചിത്രം ഭീഷ്മ പർവ്വത്തിനൊപ്പം റിലീസ് ചെയ്യുന്നു, തമിഴ് നാട്ടിൽ ചിത്രത്തിന് വളരെ മികച്ച അഭിപ്രായം ആണ് വന്നു കൊണ്ടിരിക്കുന്നത് , കേരളത്തിലും ചിത്രം റിലീസ് ചെയ്തിരുന്നു , ചിത്രത്തിന് വളരെ മികച്ച ആഭിപ്രായങ്ങൾ വന്നിരുന്നു , ഹേയ് സിനാമിക ആദ്യ ദിനം ബോക്‌സ് ഓഫീസിൽ നിന്ന് എട്ട് കോടിയോളം രൂപയാണ് നേടിയത് എന്നതാണ് റിപ്പോർട്ടുകൾ പറയുന്നത് .