നാളെ ഈ ചിത്രങ്ങൾ റിലീസിനെത്തുന്ന

മലയാളത്തിൽ ആറാട്ടിനു ശേഷം സിനിമാപ്രേമികൾക്ക് ഉത്സവാപ്രതീതി സമ്മാനിക്കാനായി ഒരു സൂപ്പർസ്റ്റാർ ചിത്രം കൂടി നാളെ തിയേറ്ററിലേക്ക്. ഒപ്പം ദുൽഖർ സൽമാന്റെ തമിഴ് ചിത്രം ‘ഹേ സിനാമിക’, ടൊവിനോ നായകനാവുന്ന ‘നാരദൻ’ എന്നീ ചിത്രങ്ങളും നാളെ റിലീസിനെത്തുകയാണ്. അച്ഛന്റെയും മകന്റെയും ചിത്രങ്ങൾ ഒരേ ദിവസം റിലീസിനെത്തുന്നതിന്റെ ആഹ്ളാദത്തിലാണ് മമ്മൂട്ടി-ദുൽഖർ ആരാധകരും.മമ്മൂട്ടി നായകനാവുന്ന ഭീഷ്മ പർവ്വം എന്ന സിനിമ അമൽ നീരദ് ആണ് സംവിധാനം ചെയുന്നത് വലിയ ഒരു ഇടവേളക്ക് ശേഷം ആണ് മമ്മൂട്ടിയും അമൽ നീരദ് ഒന്നിക്കുന്നത് ,ചിത്രം നാളെ വേൾഡ് വൈൽഡ് റിലീസിന് ഒരുങ്ങുകയാണ് ,ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണ് ‘ഭീഷ്മപർവ്വം’. ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

 

 

അതുപോലെ തന്നെ മലയാലയത്തിൽ നിന്നും മറ്റൊരു സിനിമ കൂടി റിലീസ് ചെയുന്നുണ്ട് , ആഷിഖ് അബു- ടൊവിനോ തോമസ് ചിത്രമായ ‘നാരദൻ’ ആണ് മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രം. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഉണ്ണി. ആർ ആണ്. അന്ന ബെൻ ആണ് ചിത്രത്തിലെ നായിക. അതിനോപ്പം തന്നെ ദുൽഖർ സൽമാന്റെ തമിഴ് ചിത്രം ‘ഹേ സിനാമിക’, നാളെ റിലീസ് ചെയ്യും ,തമിഴ് നിന്നും വലിയ ഒരു റിലീസ് തന്നെ ആണ് ഒരുക്കിയിരിക്കുന്നത് ,