കല്യാണിയും, പ്രണവും ഹൃദയം സിനിമയിൽ കഴിച്ച പൊറോട്ടയുടെയും ബീഫിന്റെയും പിന്നിലെ രഹസ്യം വെളിപ്പെടുത്തി, വിനീത് ശ്രീനിവാസൻ | Vineeth Sreenivasan

ഹൃദയം സിനിമ കണ്ടിറങ്ങിയ പലരും അന്വേഷിച്ച് ഒരു കാര്യമുണ്ട്. ചിത്രത്തിൽ അരുണൻ നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട. ഇപ്പോൾ ആ കട ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ വിനീത് ശ്രീനിവാസൻ. തന്നോട് പലരും ആ ചായക്കടയെ കുറിച്ച് ചോദിച്ചു എന്നാണ് വിനീത് പറഞ്ഞത്. അതിനാലാണ് ഈ കാര്യം വെളിപ്പെടുത്തിയത് എന്നും താരം പറയുന്നു,
കൊല്ലംങ്കോട് റനിന്നും പൊള്ളാച്ചിയിലേക്ക് പോകുന്ന റൂട്ടിൽ രണ്ടര കിലോമീറ്റർ പോയാൽ എടച്ചിറ എന്ന സ്ഥലത്തെത്തും അവിടെയാണ് അയ്യപ്പേട്ടന്റെ കട, സുരാജ് ഏട്ടനും ഹരീഷ് കണാരനും ആണ് എന്നെ അവിടെ ആദ്യം കൊണ്ടു പോയത്.

അവിടെ കിടിലൻ ഊണും പൊറോട്ടയും എല്ലാം കിട്ടും. ബൺ പൊറോട്ട ഞങ്ങൾ  ഷൂട്ടിന് വേണ്ടി ഒരാളെ വരുത്തി ചെയ്യിപ്പിച്ചതാണ് , അയ്യപ്പൻ ചേട്ടന്റെ  കടയിൽ ഇപ്പോ പൊറോട്ട ഉണ്ടോ എന്നറിയില്ല.  പക്ഷേ അദ്ദേഹത്തിന്റെ കൈപ്പുണ്യം പറയാതെ വയ്യെന്നും എന്തു ഭക്ഷണം ഉണ്ടാക്കിയാലും നല്ല രുചി ആണെന്നും ഈ വിനീത് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരുന്നു. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം  ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.കോളേജ് കാലഘട്ടവും പ്രണയവും എല്ലാം ഇതിനോടകംതന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കല്യാണി പ്രിയദർശൻ ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രണവിന്റെ നായികമാരായി  എത്തിയത്. 15 പാട്ടുകളുമായി ഇറങ്ങിയ ചിത്രത്തിന്റെ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ വൈറൽ ആണ്.
വിനീത് ശ്രീനിവാസൻ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇതാ..