മരണത്തിലും കൈവിടാതെ…..ഈ അമ്മ

മരണത്തിലും കൈവിടാതെ കുഞ്ഞിനെ പിടിച്ചു കൊണ്ടു പോകുന്ന അമ്മക്കുരങ്ങിന്റെ ഹൃദയം നുറുങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മരിച്ച കുഞ്ഞിനെ സ്റ്റെപ്പുകൾ കയറ്റി കൊണ്ട് പോകുന്ന അമ്മക്കുരങ്ങിനെ നമുക്ക് ഈ വീഡിയോ കാണാൻ സാധിക്കും. മൃഗങ്ങൾ ആയാലും മനുഷ്യർ ആയാലും കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് നടത്തുന്നവരാണ് നമ്മൾ. അമ്മയ്ക്ക് ഒരിക്കലും മക്കൾക്കു എന്തെങ്കിലും സംഭവിക്കുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത സംഭവമാണ്.

അങ്ങനെ പൊന്നുപോലെ നോക്കിയ കുഞ്ഞു മരണത്തിന് കീഴടങ്ങിയപ്പോൾ എന്തുചെയ്യണമെന്നറിയാതെ കുഞ്ഞിനെയും കൊണ്ട് ഹൃദയം നുറുങ്ങുന്ന വേദനയുമായി നടന്നകലുന്ന അമ്മക്കുരങ്ങിന്റെ കാഴ്ച ആരെയും വേദനിപ്പിക്കുന്നതാണ്. കഷ്ടപ്പെട്ട് നോക്കി വളർത്തിയ കുഞ്ഞ് കൺമുന്നിൽ മരിച്ചുവീണപ്പോൾ ഇനിയെന്തു ചെയ്യും എന്നറിയാതെ വിറങ്ങലിച്ചു നിൽക്കുന്ന അമ്മയാണിത്. മനുഷ്യർ ആണെങ്കിലും ഇങ്ങനെ ഒരു അവസ്ഥ നമുക്കും ഉണ്ടായാൽ ഒന്നും ചെയ്യാൻ കഴിയാതെ തളർന്ന അവസ്ഥയായിരിക്കും നമുക്കുണ്ടാവുക. ഇതിനോടകം തന്നെ അമ്മക്കുരങ്ങിന്റെ സങ്കടം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. നിരവധിയാളുകളാണ് ഈ വീഡിയോക്ക് കമെന്റുകൾ നൽകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവനായി വീഡിയോ സന്ദർശിക്കുക.