കുഴിയിൽ ജീവനോടെ കിടന്ന പാസ്റ്റർക്ക് പറ്റിയത്

സംഭവം നടക്കുന്നത് ആഫ്രിക്കയിലാണ്.ക്രിസ്തുവിനെപ്പോലെ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം താനും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് വിശ്വസികളെ ബോധിപ്പിക്കാന്‍ ജീവനോടെ മണ്ണിട്ട് മൂടിയ പാസ്റ്റര്‍ മരിച്ചു.വിശ്വാസികളുടെ മുൻപിൽ വെച്ചാണ് ഇയാൾ ഇങ്ങനെ ചെയ്തത്.ക്രിസ്തുവിനെ പോലെ തന്നെ താനും 3 ദിവസം കഴിഞ്ഞു ഉയർത്തെഴുന്നേൽകും എന്ന് പറഞ്ഞു.

തന്നെ മണ്ണിട്ട് മൂടണമെന്നും മൂന്നു ദിവസത്തിന് ശേഷം ജീവനോടെ ഇവിടെത്തന്നെ ഉണ്ടാകുമെന്നും ഇയാള്‍ വിശ്വാസികളോട് അവകാശപ്പെട്ടിരുന്നു.മന്ത്രവാദത്തിനും തട്ടിപ്പുകൾക്കും യാതൊരു പഞ്ഞവുമില്ലാത്ത നാടാണല്ലോ നമ്മുടേത് . എത്ര കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുത്താലും പിന്നെയും കാണാം ചിലർ ഇത്തരം മന്ത്രവാദികൾക്ക് പിറകെ പോകുന്നത് .നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവർ വരെ ഇതിന് അടിമകളാണ്.തങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം നൽകാൻ ഇവർക്ക് സാധിക്കുമെന്ന അന്ധമായ വിശ്വാസം ഒന്നും മാത്രമാണ് ഇതിനു കാരണം.

പാസ്റ്ററുടെ അനുയായികള്‍ അയാൾ പറയുന്നത് വിശ്വസിക്കുകയും മണ്ണിട്ട് മൂടുകയും ചെയ്തു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം കുഴിമാന്തിയപ്പോള്‍ മരിച്ചുകിടക്കുന്ന പാസ്റ്ററെയാണ് കണ്ടത്. പാസ്റ്ററുടെ കൂടെ ഈ പ്രവർത്തി ചെയ്ത 3 പേരെ കണ്ട് പിടിച്ചിട്ടുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment